ചേലക്കരയിൽ വിട്ടുവീഴ്ചയില്ല പി.വി. അൻവർ

എത്ര ചെറിയ പ്രവർത്തകനും എത്ര വലിയ നേതാവും കൂടിയാലോചന വേണ്ടവരാണ്. കൂടിയാലോചനയ്ക്ക് ശേഷം ബാക്കി പറയാമെന്നും അൻവർ അറിയിച്ചു.

author-image
Anagha Rajeev
New Update
pv anwar mla ldf

പാലക്കാട്: വർഗീയവാദികളുടെ കടന്നുകയറ്റത്തിന് കേരളത്തിൽ ആരു തുനിഞ്ഞാലും അതിനെയെതിർക്കും. വർഗീയതയെ തടയിടാനും അതിന്റെ മുന്നോട്ടുള്ള പ്രയാണത്തെ തടസപ്പെടുത്താനും ജീവൻ കൊടുത്തും പോരാടുമെന്ന് പി.വി.അൻവർ എം.എൽ.എ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കുമെന്ന് കൂടിയാലോചനയ്ക്ക് ശേഷം കൺവെൻഷനിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 ഇതൊരു ചെറിയ സംവിധാനമാണെങ്കിലും ഇതിനൊരു ജനാധിപത്യക്രമമുണ്ട്. രാഷ്ട്രീയമെന്നാൽ പരസ്പരമുള്ള ബഹുമാനിക്കുന്ന രീതി കൂടിയാണ്. എത്ര ചെറിയ പ്രവർത്തകനും എത്ര വലിയ നേതാവും കൂടിയാലോചന വേണ്ടവരാണ്. കൂടിയാലോചനയ്ക്ക് ശേഷം ബാക്കി പറയാമെന്നും അൻവർ അറിയിച്ചു.

ചേലക്കരയിലെ സ്ഥാനാർത്ഥിത്വത്തിൽവിട്ടുവീഴ്ചയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അത് പിണറായിസത്തിനെതിരേയുള്ള പോരാട്ടത്തിന്റെ കേരളസമൂഹത്തിലെ ആദ്യത്തെ വ്യക്തമായ തീരുമാനമായി 23-ാം തീയതി വോട്ടെണ്ണുമ്പോൾ കാണാമെന്നും അദ്ദേഹം അവകാശപ്പെട്ടു. ചേലക്കരയിൽ എൻ.കെ.സുധീറാണ് അൻവറിന്റെ പാർട്ടിയുടെ സ്ഥാനാർത്ഥി.

PV Anwar