നിപ: ഒമ്പതുപേരുടെ  പരിശോധനാഫലംകൂടി നെഗറ്റീവ്

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള ഒന്‍പതു പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്. മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ അടക്കമുള്ളവരുടെ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് അറിയിച്ചത്.

author-image
Prana
New Update
nipah virus
Listen to this article
0.75x 1x 1.5x
00:00 / 00:00

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള ഒന്‍പതു പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്. മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ അടക്കമുള്ളവരുടെ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് അറിയിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്കയച്ച പരിശോധനാ ഫലമാണ് പുറത്തുവന്നത്.
തിരുവനന്തപുരം തോന്നയ്ക്കല്‍ അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലയച്ച നാല് സാംപിളുകളുടെ ഫലവും ഇന്ന് പുറത്തുവരും. 406 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്.നിപ ബാധിച്ച കുട്ടി സമീപത്തെ പറമ്പില്‍നിന്ന് അമ്പഴങ്ങ കഴിച്ചതായി കൂട്ടുകാര്‍ സ്ഥിരീകരിച്ചതായും അവിടെ വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതു സ്ഥിരീകരിക്കാനായി വവ്വാലുകളെ നിരീക്ഷിക്കുന്നതിനു ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി. ഐസിഎംആര്‍ സംഘം ഇതിനകം സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.

result nipah virus