നിപ: കണ്ടൈന്‍മെന്റ് സോണ്‍ ഒഴിവാക്കി

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ഉത്തരവിട്ടത്. കണ്ടൈന്‍മെന്റ് സോണുകള്‍ ആയിരുന്ന സ്ഥലത്തെ സ്‌കൂളുകള്‍ നാളെ തുറക്കും.

author-image
Prana
New Update
nipah virus
Listen to this article
0.75x 1x 1.5x
00:00 / 00:00

മലപ്പുറം ജില്ലയില്‍ നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അഞ്ചു വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടൈന്‍മെന്റ് സോണ്‍ ഒഴിവാക്കി.പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ഉത്തരവിട്ടത്. കണ്ടൈന്‍മെന്റ് സോണുകള്‍ ആയിരുന്ന സ്ഥലത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. തിരുവാലി പഞ്ചായത്തിലെ നാലു വാര്‍ഡുകളും മമ്പാട് പഞ്ചായത്തിലെ ഒരു വാര്‍ഡിലും ആണ് കണ്ടൈന്‍മെന്റ് സോണ്‍ ഏര്‍പ്പെടുത്തിയിരുന്നത്.

16 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇതു വരെ 104 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 94 പേരുടെ ക്വാറന്റയിന്‍ നാളെ അവസാനിക്കും. പ്രാഥമിക പട്ടികയിലെ നാലു പേരുടെയും സെക്കന്ററി പട്ടികയിലെ 90 പേരുടെയും ക്വാറന്റയിനാണ് നാളെ അവസാനിക്കുക.

രോഗലക്ഷണങ്ങളുമായി ഒരാള്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. 28 പേര്‍ പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്. 24-കാരന്റെ മരണം നിപ ബാധിച്ചാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.

nipah