നിപ: രോഗപ്പകര്‍ച്ചയുടെ സൂചനകളില്ല, ജാഗ്രത തുടരണം - ആരോഗ്യമന്ത്രി

മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു. നിപ നിയന്ത്രണങ്ങളില്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇളവ് വരുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.

author-image
Vishnupriya
New Update
veena george
Listen to this article
0.75x 1x 1.5x
00:00 / 00:00

മലപ്പുറം: നിപ രോഗപ്പകര്‍ച്ചയുടെ സൂചനകളില്ലെങ്കിലും ജാഗ്രത കൈവെടിയരുതെന്ന നിർദ്ദേശവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇപ്പോള്‍ ചെറിയ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലുള്ളത് സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ മാത്രമാണ്. ഐസിയുവില്‍ ആരും തന്നെ ചികിത്സയിലില്ലെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ 472 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. 856 പേര്‍ക്ക് മാനസികാരോഗ്യ സേവനങ്ങള്‍ നല്‍കി. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു. അതേസമയം, നിപ നിയന്ത്രണങ്ങളില്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇളവ് വരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ജില്ലാ ഭരണകൂടം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കും. ഐസൊലേഷനിലുള്ളവര്‍ കൃത്യമായി ക്വാറന്റൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്നും മാസ്‌ക്, സാമൂഹിക അകലം എന്നിവ തുടരണമെന്നും മന്ത്രി പറഞ്ഞു.ജൂലൈ 21-ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന പതിന്നാലുകാരൻ മരിച്ചതോടെയാണ് ആരോ​​ഗ്യവകുപ്പ് ജാ​ഗ്രത കടുപ്പിച്ചത്.

nipah virus MinisterVeena George