കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിധിൻ മധുകർ ജംദാർ  ചുമതലയേറ്റു

മഹാരാഷ്ട്രയിലെ സോലാപുരിൽ അഭിഭാഷക കുടുംബത്തിലാണ് ജസ്റ്റിസ് നിധിൻ മധുകർ ജംദാറിന്റെ ജനനം. മുംബൈ ലോ കോളജിൽ നിയമ പഠനം. 2012ൽ ബോംബെ ഹൈക്കോടതി ജസ്റ്റിസായി.

author-image
Anagha Rajeev
New Update
new highcourt justices
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ജസ്റ്റിസ് നിധിൻ മധുകർ ജംദാർ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി രാജീവ്, സ്പീക്കർ എഎൻ ഷംസീർ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ എന്നിവർ സന്നിഹിതരായിരുന്നു.

മഹാരാഷ്ട്രയിലെ സോലാപുരിൽ അഭിഭാഷക കുടുംബത്തിലാണ് ജസ്റ്റിസ് നിധിൻ മധുകർ ജംദാറിന്റെ ജനനം. മുംബൈ ലോ കോളജിൽ നിയമ പഠനം. 2012ൽ ബോംബെ ഹൈക്കോടതി ജസ്റ്റിസായി. 2023 മെയ് മുതൽ ബോംബെ ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസായി. ബോംബെ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ കഴിഞ്ഞാൽ ഏറ്റവും സീനിയർ ആയ ജഡ്ജിയാണ് നിതിൻ ജാംദാർ.

highcourt kerala Nidin Madhukar Jamdar