വീണാ വിജയനെതിരെ വീണ്ടും ഷോണ്‍ ജോര്‍ജ്

എക്സാലോജിക്കിന്റെ വിദേശത്തെ അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയെന്നും ഇതില്‍ അന്വേഷണം വേണമെന്നും ഷോണ്‍ ജോര്‍ജ്ജ് ആവശ്യപ്പെട്ട് ഷോണ്‍ ഹൈക്കോടതിയില്‍ ഉപഹരജി നല്‍കി.

author-image
Rajesh T L
New Update
shaun-george-

new case against Veena vijayan

Listen to this article
0.75x 1x 1.5x
00:00 / 00:00

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും അവരുടെ കമ്പനി എക്‌സാലോജിക്കിനുമെതിരെ വീണ്ടും ആരോപണങ്ങളുമായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. എക്‌സാലോജിക്കിന്റെ വിദേശ അക്കൗണ്ടുകളില്‍ എസ്എന്‍സി ലാവ്‌ലിന്‍, പിഡബ്ല്യുസി ഉള്‍പ്പെടെയുള്ള കമ്പനികള്‍ കോടികള്‍ നിക്ഷേപിച്ചെന്നാണ് പുതിയ ആരോപണം. സിഎംആര്‍എല്‍ ഇടപാടിലെ പണം എവിടെപ്പോയെന്ന് സര്‍ക്കാര്‍ അന്വേഷിച്ച് കണ്ടെത്തണമെന്നും ഇത് സംബന്ധിച്ച രേഖകള്‍ എസ്എഫ്‌ഐഒയ്ക്കും ഇഡിക്കും കൈമാറിയിട്ടുണ്ടെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.എക്സാലോജിക്കിന്റെ വിദേശത്തെ അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയെന്നും ഇതില്‍ അന്വേഷണം വേണമെന്നും ഷോണ്‍ ജോര്‍ജ്ജ് ആവശ്യപ്പെട്ട് ഷോണ്‍ ഹൈക്കോടതിയില്‍ ഉപഹരജി നല്‍കി. അബുദാബി കൊമേഴ്‌സ്യല്‍ ബേങ്ക് എന്ന ധനകാര്യ സ്ഥാപനത്തില്‍ മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം എത്തിയതെന്നും ഹരജിയില്‍ പറയുന്നു.

 

veena vijayan