നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

നെഹ്റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. 28ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്.Nehru Trophy Boat Race; Saturday is a public holiday in Alappuzha

author-image
Prana
New Update
boat race
Listen to this article
0.75x 1x 1.5x
00:00 / 00:00

നെഹ്റു ട്രോഫി വള്ളംകളിയുടെ പശ്ചാത്തലത്തില്‍ ശനിയാഴ്ച ആലപ്പുഴ ജില്ലയില്‍ പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍.  ഓഗസ്റ്റ് 10ന് നടത്താനിരുന്ന വള്ളംകളി വയനാട് ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 28 ലേക്ക് മാറ്റുകയായിരുന്നു. സാംസ്‌കാരിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള വിവിധ പരിപാടികളും സാംസ്‌കാരിക ഘോഷയാത്രയും വഞ്ചിപ്പാട്ട് ഉള്‍പ്പെടെയുള്ള മത്സരങ്ങളും ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയിട്ടുണ്ട്. നെഹ്റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. 28ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാര്‍, ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവരും പങ്കെടുക്കും. വള്ളംകളി ദിനത്തില്‍ കൃത്യം രണ്ടുമണിക്ക് തന്നെ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം ആരംഭിക്കും. വൈകിട്ട് 5.30 ന് പൂര്‍ത്തിയാകും. ട്രാക്കിന്റെയും പവലിയന്റെയും 90 ശതമാനം പ്രവര്‍ത്തികളും പൂര്‍ത്തിയായി. വി.വി.ഐ.പി, വി.ഐ.പി പവലിയന്‍, പ്ലാറ്റിനം കോര്‍ണര്‍, ടൂറിസ്റ്റ് ഗോള്‍ഡ്, റോസ് പവലിയന്‍ എന്നിങ്ങനെ പവലിയനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

 

nehru trophy boat race