മുണ്ടക്കൈ ഉരുൾപൊട്ടൽ; ദുരന്തഭൂമിയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ നാവിക സേനാ സംഘം വയനാട്ടിലേക്ക്

ഏഴിമലയിൽ നിന്നാണ് നാവിക സേന സംഘം വയനാട്ടിലെത്തുക.നേവിയുടെ റിവർ ക്രോസിംഗ് ടീമിൻറെ സഹായം ആണ് അഭ്യർത്ഥിച്ചത്. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കും.

author-image
Greeshma Rakesh
New Update
death rate
Listen to this article
0.75x 1x 1.5x
00:00 / 00:00

കൽപ്പറ്റ:വയനാട്ടിലെ മേപ്പാടി മുണ്ടക്കൈ ഉരുൾപൊട്ടലിൽ മുണ്ടക്കൈ, അട്ടമല മേഖലയിൽ കുടുങ്ങികിടക്കുന്നവരെ രക്ഷിക്കാൻ നാവിക സേന സംഘം ഉടനെത്തും.പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനായി സംസ്ഥാന സർക്കാർ നാവിക സേനയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴിമലയിൽ നിന്നാണ് നാവിക സേന സംഘം വയനാട്ടിലെത്തുക.നേവിയുടെ റിവർ ക്രോസിംഗ് ടീമിൻറെ സഹായം ആണ് അഭ്യർത്ഥിച്ചത്. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കും.

അതെസമയം  ഉരുൾപ്പെട്ടലുണ്ടായ പ്രദേശത്തെ രക്ഷാപ്രവർത്തനത്തിന് ഡ്രോണുകളും പോലീസ് നായകളെയും ഉപയോഗിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.പോലീസിൻ്റെ ഡ്രോണുകൾ വിന്യസിച്ച് തിരിച്ചിൽ നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിന് ഡോഗ് സ്ക്വാഡും രംഗത്തിറങ്ങും.

ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിൻറെ  എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തുമെന്നാണ് വിവരം.സൈന്യത്തിൻ്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബാഗ്ലൂരിൽ നിന്നാണ് എത്തുക..ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും.മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം റവന്യു സെക്രട്ടറി സൈന്യത്തിൻ്റെ  കേരള - കർണാടക ചുമതലയുള്ള മേജർ ജനറൽ വി.ടി. മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.  

 



pinarayi vijayan indian navy rescue operation Wayanad landslide