നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം: വി.എം. സുധീരന്‍

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പത്തനംതിട്ട ഡിസിസി ജില്ലാ കലക്ടറേറ്റിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

author-image
Prana
New Update
sudheeran

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തിലെ ഗൂഢാലോചന ഉള്‍പ്പെടെയുള്ള വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവരുന്നതിന് സിബിഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ അനിവാര്യമാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പത്തനംതിട്ട ഡിസിസി ജില്ലാ കലക്ടറേറ്റിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവീന്‍ ബാബു, സര്‍ക്കാര്‍ സേവനത്തില്‍ സംശുദ്ധമായ മാതൃക സൃഷ്ടിച്ച വ്യക്തിയാണെന്ന് സര്‍ക്കാരും സര്‍വീസ് സംഘടനകളും പൊതു ജനങ്ങളും ഒരേപോലെ പ്രകീര്‍ത്തിക്കുമ്പോള്‍ തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്തതിന്റെ പേരില്‍ ഭരണപക്ഷ രാഷ്ട്രീയത്തിന്റെ ധാര്‍ഷ്ട്യവും, അപമാനവും പേറി ജീവന്‍ വെടിയേണ്ടിവന്നത് വര്‍ത്തമാനകാല ദുര്യോഗമാണ്. ഇത് ആവര്‍ത്തിക്കാതിരിക്കുവാന്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും വി എം സുധീരന്‍ പറഞ്ഞു. പത്തനംതിട്ടയിലെത്തിയ വിഎം സൂധീരന്‍ എഡിഎമ്മിന്റെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുമായി സംസാരിച്ചു.

 

congress pathanamthitta cbi DCC adm naveen babu