നവീന്‍ ബാബുവിന്റെ മരണം: നാളെ പ്രതിഷേധ കൂട്ടായ്മ

കണ്ണൂര്‍ എ ഡി എം ആയിരുന്ന നവീന്‍ ബാബുവിന്റെ ദുരൂഹ മരണം സി ബി ഐ അന്വേഷിക്കണമെന്നും ഇക്കാര്യത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റേയും സി പി എമ്മിന്റേയും ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും

author-image
Prana
New Update
ADM

കണ്ണൂര്‍ എ ഡി എം ആയിരുന്ന നവീന്‍ ബാബുവിന്റെ ദുരൂഹ മരണം സി ബി ഐ അന്വേഷിക്കണമെന്നും ഇക്കാര്യത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റേയും സി പി എമ്മിന്റേയും ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ പ്രതിഷേധ കൂട്ടായ്മയും പൊതുയോഗവും സംഘടിപ്പിക്കും.
രാവിലെ 10ന് മലയാലപ്പുഴ അമ്പലം ജംഗ്ഷനില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായമയും പൊതു യോഗവും എ ഐ സി സി വര്‍ക്കിംഗ് കമ്മിറ്റി അംഗവും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് എം പി ഉദ്ഘാടനം ചെയ്യും.
ഡി സി സി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിക്കും. കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ പ്രൊഫ പി.ജെ.കുര്യന്‍, എം പിമാരായ ആന്റോ ആന്റണി, അടൂര്‍ പ്രകാശ്, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ പഴകുളം മധു, അഡ്വ എം.എം.നസീര്‍ ഉള്‍പ്പെടെ കെ പി സി സി, ഡി സി സി, പോഷക സംഘടനാ നേതാക്കള്‍ പ്രസംഗിക്കും.
നവീന്‍ ബാബുവിന്റെ മരണത്തിലെ ദുരൂഹത നീക്കുന്നതിനും സംഭവവുമായി ബന്ധപ്പെട്ട് എല്ലാപ്രതികളേയും നിയമത്തിന് മുമ്പില്‍ കൊണ്ടുവന്ന് ശിക്ഷിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന അന്വേഷണം പര്യാപ്തമല്ല. അതിനാല്‍ എഡിഎമ്മിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി ഡി സി സി നടത്തുന്ന സമര പരിപാടിയുടെ രണ്ടാം ഘട്ടമാണ് നാളെ നടക്കുന്ന പ്രതിഷേധ കൂട്ടായ്മയെന്ന് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി പറഞ്ഞു.

babu