രണ്ട് ആശുപത്രികള്‍ക്ക് ദേശീയ അംഗീകാരം

കരവാളൂരിലേതിന് 91 ശതമാനവും. കൂടുതല്‍ ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം നേടിയെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു 176 ആശുപത്രികള്‍ക്ക് എന്‍ ക്യു എ എസ് അംഗീകാരവും 77 ആശുപത്രികള്‍ക്ക് പുനഃഅംഗീകാരവും ലഭിച്ചിട്ടുണ്ട്

author-image
Prana
New Update
medical
Listen to this article
0.75x 1x 1.5x
00:00 / 00:00

കേരളത്തിന് വീണ്ടും ദേശീയ അംഗീകാരം. സംസ്ഥാനത്തെ രണ്ട് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ ക്യു എ എസ്) അംഗീകാരം ലഭിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഈ വിവരം അറിയിച്ചത്.തൃശൂര്‍ ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രം പുനഃഅംഗീകാരം നേടിയപ്പോള്‍ കൊല്ലം കരവാളൂര്‍ കുടുംബാരോഗ്യ കേന്ദ്രം പുതുതായി അംഗീകാരത്തിന് അര്‍ഹമായി. 91.48 ശതമാനം സ്‌കോറാണ് ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിനു ലഭിച്ചത്. കരവാളൂരിലേതിന് 91 ശതമാനവും. കൂടുതല്‍ ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം നേടിയെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.ഇതുവരെ സംസ്ഥാനത്തെ 176 ആശുപത്രികള്‍ക്ക് എന്‍ ക്യു എ എസ് അംഗീകാരവും 77 ആശുപത്രികള്‍ക്ക് പുനഃഅംഗീകാരവും ലഭിച്ചിട്ടുണ്ട്. അഞ്ച് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, ഒമ്പത് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 117 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്കാണ് എന്‍ ക്യു എ എസ് അംഗീകാരം ലഭിച്ചത്.എന്‍ ക്യു എ എസ് അംഗീകാരം ലഭിക്കുന്ന പി എച്ച് സികള്‍ക്ക് രണ്ടുലക്ഷം രൂപ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും.

 

Health