നമ്പി രാജേഷിൻറെ കുടുംബം കോടതിയിലേക്ക്

നമ്പിരാജേഷിൻറെ മൃതദേഹവുമായി കുടുംബം തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് കമ്പനി അധികൃതർ പരാതി മെയിൽ ചെയ്യാൻ ആവശ്യപ്പെട്ടത്.

author-image
Anagha Rajeev
Updated On
New Update
gfgf
Listen to this article
0.75x 1x 1.5x
00:00 / 00:00

എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുടങ്ങിയതോടെ ഭാര്യയ്ക്ക് അവസാനമായൊന്ന് കാണാനാകാതെ വിദേശത്ത് മരിച്ച നമ്പി രാജേഷിൻറെ കുടുംബം കോടതിയിലേക്ക്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ ദിവസങ്ങൾ കഴിഞ്ഞിട്ടും മറുപടി നൽകാത്ത സാഹചര്യത്തിലാണ് നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്. 

ഒരു മനുഷ്യജീവൻ നഷ്ടമായിട്ടും എയർ ഇന്ത്യ എക്സ്പ്രസിന് ഒരു കുലുക്കവുമില്ലെന്ന് നമ്പി രാജേഷിൻറെ ഭാര്യ അമൃത പറഞ്ഞു. 

നമ്പിരാജേഷിൻറെ മൃതദേഹവുമായി കുടുംബം തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് കമ്പനി അധികൃതർ പരാതി മെയിൽ ചെയ്യാൻ ആവശ്യപ്പെട്ടത്. അതനുസരിച്ച് മെയിൽ അയച്ചിട്ട് അഞ്ച് ദിവസമായി ഇതുവരെ ഒരു മറുപടി ലഭിച്ചിട്ടില്ല. 

എത്രകാലമെടുത്താലും നിയമപോരാട്ടത്തിലൂടെ നീതി നേടിയെടുക്കുമെന്ന പ്രതിക്ഞയിലാണ് അമൃത. ഹൈക്കോടതിയിലും കൺസ്യൂമർ കോടതിയിലരം പരാതി നൽകാനാണ് കുടുംബത്തിൻ്റെ തീരുമാനം. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറയി വിജയനെ കണ്ട് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമുൾപ്പെടെയുള്ളവരുടെ ഇടപെടലും കുടുംബം പ്രതീക്ഷിക്കുന്നുണ്ട്.‌

 

nambi rajesh