യുവതിയെ കാര്‍ കയറ്റി കൊന്ന കേസ്; പ്രതി അജ്മലിന് ജാമ്യം

സെപ്റ്റംബര്‍ 16 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനാലും അന്വേഷണം ഏറക്കുറെ പൂര്‍ത്തിയായ സാഹചര്യത്താലുമാണ് കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി അജ്മലിന് ജസ്റ്റിസ് സിഎസ് ഡയസ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

author-image
Prana
New Update
ajmal

മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റിക്കൊന്ന കേസിലെ പ്രതി അജ്മലിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. സെപ്റ്റംബര്‍ 16 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനാലും അന്വേഷണം ഏറക്കുറെ പൂര്‍ത്തിയായ സാഹചര്യത്താലുമാണ് കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി അജ്മലിന് ജസ്റ്റിസ് സിഎസ് ഡയസ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
തിരുവോണ ദിവസമാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്ത കുഞ്ഞുമോളെ ഇടിച്ചുതെറിപ്പിച്ച ശേഷം അജ്മലിനൊപ്പം കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞുമോള്‍ മരിച്ചു. അജ്മലിനൊപ്പം ഡോക്ടറായ ശ്രീക്കുട്ടിയും ഉണ്ടായിരുന്നു. കാര്‍ നിര്‍ത്താന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും പ്രതി കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇരുവരും സംഭവസമയത്ത് മദ്യലഹരിയിലായിരുന്നു.
എന്നാല്‍ സ്‌കൂട്ടര്‍ യാത്രക്കാര്‍ അശ്രദ്ധയോടെ കുറുകെ കടന്നപ്പോള്‍ ഇടിക്കുകയായിരുന്നെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. രണ്ടാം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചതായും ചൂണ്ടിക്കാട്ടി. എന്നാല്‍ മദ്യലഹരിയില്‍ മുന്നോട്ടെടുത്താണ് കാര്‍ കയറ്റി കൊലപ്പെടുത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. 58 ദിവസത്തോളമായി തടവില്‍ കഴിയുന്നതായി വിലയിരുത്തിയ കോടതി അജ്മലിന് ജാമ്യം അനുവദിക്കുകയായിരുന്നു.

bail mynagappally car accident