'അൻവർ വലതുപക്ഷത്തിന്റെ കൈയ്യിലെ കോടാലി,നിലപാടിനെതിരെ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണം'

അൻവറിനെതിരെ സഖാക്കളും പാർട്ടി പ്രവർത്തകരും ഇറങ്ങണമെന്നും എംവി ​ഗോവിന്ദൻ ആഹ്വാനം ചെയ്തു.

author-image
Greeshma Rakesh
Updated On
New Update
mv govindhan

mv govindhan

 

ഡൽഹി: അൻവർ വലതുപക്ഷത്തിന്റെ കൈയ്യിലെ കോടാലിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ.പാർട്ടിയേയും, സർക്കാരിനെയും തകർക്കാൻ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ശ്രമിക്കുകയാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.അൻവറിന്റെ നിലപാടിനെതിരെ സഖാക്കളും പാർട്ടി പ്രവർത്തകരും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.തുടർച്ചയായുള്ള അൻവറിന്റെ ആരോപണങ്ങളോട്   ഡൽഹിയിൽ നടക്കുന്ന വാർ‌ത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു  അദ്ദേഹം. 

അൻവർ പഴയ കാല കോൺഗ്രസ് പ്രവർത്തന പാരമ്പര്യമുള്ള കുടുംബമാണ്. കരുണാകരാനൊപ്പം ഡിഐസി, പിന്നീട് കോൺഗ്രസിൽ പോയില്ല. തുടർന്ന് പാർട്ടിയുടെ ഭാഗമായി. സാധാരണക്കാരുടെ വികാരം ഉൾക്കൊണ്ടല്ല അൻവർ പ്രവർത്തിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി അംഗമാകാൻ ഇതു വരെ അൻവറിന് കഴിഞ്ഞില്ല. വർഗ ബഹുജന സംഘടനകളിലും പ്രവർത്തിച്ചിരുന്നില്ല. അതുകൊണ്ട് പാർട്ടിയെ കുറിച്ചോ, നയങ്ങളെ കുറിച്ചോ വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. അമർത്യാസെൻ ചൂണ്ടിക്കാട്ടിയ കേരള മോഡലിനെ ശക്തമാക്കുന്ന നടപടിയാണ് പാർട്ടിയും, സർക്കാരും സ്വീകരിച്ച് പോരുന്നത്. ജനങ്ങളുടെ പരാതിയിൽ എല്ലായ്പ്പോഴും സർക്കാർ ഇടപെടുന്നു. ഈ പശ്ചാത്തലത്തിൽ വേണം അൻവറിന്റെ പരാതിയെ കാണാനെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. 

 

pinarayi vijayan cpm ldf mv govidhan pv anwar mla