സിപിഐ (എം) നിലപാട് മനസിലാക്കാതെ; ബിനോയ് വിശ്വം പ്രതികരിച്ചുവെന്ന് എം വി ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കാൻ ഭയമില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. എന്തിനാണ് ഭയപ്പെടേണ്ട കാര്യമെന്നും എം വി ഗോവിന്ദൻ ചോദിച്ചു.

author-image
Anagha Rajeev
New Update
MV Govindan
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിനോയ് വിശ്വം പ്രതികരിച്ചത് സിപിഐഎം നിലപാട് മനസിലാക്കാതെയെന്നായിരുന്നു എംവി ഗോവിന്ദൻ്റെ പറഞ്ഞു. ഇടതുമുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ മുന്നണിയിൽ ചർച്ച ചെയ്ത് പരിഹരിക്കാനുളള നിലപാടാണ് സ്വീകരിക്കേണ്ടത്. ഒരു പൊട്ടിക്കലും അധോലോക പ്രവർത്തനവും പാർട്ടിയുടെ ഭാഗമായി നിന്നുകൊണ്ട് നടത്താൻ അനുവദിക്കില്ല. അതാണ് പാർട്ടി നിലപാട്. ആ നിലപാട് മനസിലാക്കികൊണ്ടല്ല ബിനോയ് വിശ്വം പ്രതികരിച്ചതെന്നും അദ്ദേഹം വേറൊരു പാർട്ടിയാണെന്നും എംവി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. 

എസ്എഫ്ഐയും എഐഎസ്എഫുമായി പ്രശ്നങ്ങളുണ്ടെന്നും അതൊക്കെ എല്ലാവർക്കും അറിയുന്നതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. എസ്എഫ്ഐ കേരളത്തിൽ നിരവധി പേരെ ചരിത്രം പഠിപ്പിച്ചിട്ടുണ്ട്. അവരൊക്കെ വലിയ നിലയിൽ എത്തിയിട്ടുമുണ്ട്.എസ്എഫ്ഐയുടെ പ്രശ്നമൊക്കെ പരിഹരിക്കും. ബിനോയ് വിശ്വം ഇങ്ങനെയല്ല ഈ വിഷയം കൈകാര്യം ചെയ്യേണ്ടിയിരുന്നത് എന്ന അഭിപ്രായമുണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കാൻ ഭയമില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. എന്തിനാണ് ഭയപ്പെടേണ്ട കാര്യമെന്നും എം വി ഗോവിന്ദൻ ചോദിച്ചു. ജനറൽ സെക്രട്ടറി മുതൽ പൊളിറ്റ്ബ്യൂറോ അംഗം മുതൽ മുഖ്യമന്ത്രി വരെ ഒരാളെയും ഈ പാർട്ടിക്ക് ഭയപ്പേടേണ്ട കാര്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

 മുഖ്യമന്ത്രി എന്ത് ശൈലിയാണ് മാറ്റേണ്ടത്. ഒരു മൈക്ക് കേടായപ്പോൾ പറഞ്ഞതാണോ. കനഗോലു സിദ്ധാന്തത്തെ അടിസ്ഥാനപെടുത്തിയുളള വ്യക്തിഹത്യയാണ് നടക്കുന്നത്. വ്യക്തിഹത്യ ഒരു രാഷ്ട്രീയ മുദ്രാവാക്യമായി എടുത്തിരിക്കുന്നു. അതാണ് പ്രതിപക്ഷ നേതാവും സുധാകരനും എന്തിനും ചീത്തപറയുന്നത്. അവരുടെ ശരീരഭാഷ തന്നെ മാറിയിരിക്കുന്നുവെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു.

mv govindan