തിരുവനന്തപുരം: മുതലപ്പൊഴിയിലെ തുടർച്ചയായ ബോട്ട് അപകട മരണങ്ങളെക്കുറിച്ചുള്ള സർക്കാർ റിപ്പോർട്ട് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ തള്ളി.ലഭിച്ച റിപ്പോർട്ട് പൂർണമല്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. സമഗ്രമായ റിപ്പോർട്ട് ഈ മാസം 28നകം നൽകണമെന്നും നിർദ്ദേശിച്ചു . മുതലപ്പൊഴിയിലെ അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് സർക്കാർ ഇവിടെ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാൻ കമ്മിഷൻ ആവശ്യപ്പെട്ടത്. മുതലപ്പൊഴിയിൽ മരിച്ചവരിലേറെയും മത്സ്യബന്ധന തൊഴിലാളികളാണ്.
മുതലപ്പൊഴി അപകട മരണങ്ങൾ: സർക്കാർ റിപ്പോർട്ട് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ തള്ളി
സമഗ്രമായ റിപ്പോർട്ട് ഈ മാസം 28നകം നൽകണമെന്നും നിർദ്ദേശിച്ചു . മുതലപ്പൊഴിയിലെ അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് സർക്കാർ ഇവിടെ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാൻ കമ്മിഷൻ ആവശ്യപ്പെട്ടത്.
New Update