മുസ്ലിങ്ങള്‍ യോജിച്ചുമുന്നേറണം: പാണക്കാട് സാദിഖലി തങ്ങള്‍

മുസ്‌ലിം സമുദായം പല സംഘടനകളിലായി പ്രവര്‍ത്തിച്ചുവരുന്ന നാടാണ് നമ്മുടേത്. ഇതിനിടയില്‍ ചിന്തിക്കുന്നവര്‍ കുറയുകയും തര്‍ക്കിക്കുന്നവര്‍ കൂടുകയും ചെയ്യുന്നതാണ് നമ്മള്‍ നേരിടുന്ന പ്രധാന പ്രശ്‌നം.

author-image
Prana
New Update
sadiqali thangal
Listen to this article
0.75x 1x 1.5x
00:00 / 00:00

മുസ്ലിം സമുദായം യോജിക്കാവുന്ന മേഖലകളില്‍ യോജിച്ചും ഒരുമിച്ചും മുന്നേറണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍. കേരളത്തിലെ വിവിധ ഖബീലകളില്‍ പെട്ട തങ്ങന്‍മാരെ പങ്കെടുപ്പിച്ച് മഅദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച മുല്‍ത്തഖല്‍ അഷ്‌റാഫ് സാദാത്ത് സംഗമവും ഫെസ്റ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം സമുദായം പല സംഘടനകളിലായി പ്രവര്‍ത്തിച്ചുവരുന്ന നാടാണ് നമ്മുടേത്. ഇതിനിടയില്‍ ചിന്തിക്കുന്നവര്‍ കുറയുകയും തര്‍ക്കിക്കുന്നവര്‍ കൂടുകയും ചെയ്യുന്നതാണ് നമ്മള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. തര്‍ക്കം ഒന്നിനും പരിഹാരമല്ല. കഴിഞ്ഞ കാലങ്ങളിലെ വീഴ്ചകളിലും പോരായ്മകളിലും തര്‍ക്കിച്ച് കാലം കഴിച്ചു കൂടുന്നതിന് പകരം തെറ്റുകളും കുറ്റങ്ങളും പരസ്പരം പൊറുത്ത് നാം മുന്നേറണം. വിട്ടുവീഴ്ച ചെയ്യുമ്പോഴാണ് നമ്മുടെ അഭിമാനം ഉയരുന്നത്. ആര് ജയിച്ചു ആര് തോറ്റു എന്ന് അന്വേഷിക്കുന്നതിന് പകരം അല്ലാഹുവിന് മുന്നില്‍ നമുക്ക് ഒരുമിച്ച് ജയിക്കണം. അതാണ് നമ്മുടെ ആത്യന്തിക ലക്ഷ്യം. അതിനുള്ള തുടക്കമാണ് ഈ സംഗമം – സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

Panakkad Sadiqali Shihab thangal muslim