ദേശീയപാതയിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം

വാഹനത്തിന്റെ ഉടമയായ പാപ്പനംകോട് കൈമനം സ്വദേശി എസ്. ദീപു (44) വിനെയാണ് കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കാറിന്റെ മുൻസീറ്റിലായിരുന്നു മൃതദേഹം.

author-image
Anagha Rajeev
Updated On
New Update
tvm

തിരുവനന്തപുരം: ദേശീയപാതയിൽ തിരുവനന്തപുരം കന്യാകുമാരി റോഡിൽ കാറിനുള്ളിൽ യുവാവിൻറെ മൃതദേഹം. കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കേരള-തമിഴ്നാട് അതിർത്തിയായ കളിയ്ക്കാവിളയ്ക്ക് സമീപം ഒറ്റാമരത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം.

വാഹനത്തിന്റെ ഉടമയായ പാപ്പനംകോട് കൈമനം സ്വദേശി എസ്. ദീപു (44) വിനെയാണ് കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കാറിന്റെ മുൻസീറ്റിലായിരുന്നു മൃതദേഹം. മൃതദേഹം നാഗർകോവിൽ ആശാരിപള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കളിയിക്കാവിള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

trivandrummurder murder