കൊച്ചി: മുനമ്പം തീരപ്രദേശത്തെ 610 കുടുംബങ്ങളുടെ ജീവിതം അനിശ്ചിതാവസ്ഥയിലാക്കിയ വഖഫ് ബോർഡിൻ്റെ നടപടികൾക്കെതിരെ നടത്തുന്ന സമരപരമ്പരകൾക്ക് പിന്തുണയറിയിച്ചുകൊണ്ട് കെഎൽസിഎ വരാപ്പുഴ അതിരൂപത ഐക്യദാർണ്ഡ്യ സമ്മേളനം സംഘടിപ്പിച്ചു. എറണാകുളം മരിയസദൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് സി.ജെ. പോൾ അധ്യക്ഷത വഹിച്ചു.അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി നൂറിലധികം പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.അതിരൂപത ഡയറക്ടർ ഫാ.മാർട്ടിൻ തൈപ്പറമ്പിൽ ആമുഖപ്രഭാഷണം നടത്തി.അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ വിഷയാവതരണം നടത്തി.മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രമേയം സെക്രട്ടറി സിബി ജോയ് യോഗത്തിൽ അവതരിപ്പിച്ചു.
അതിരൂപത വൈസ് പ്രസിഡൻ്റുമാരായ റോയ് ഡി കുഞ്ഞ സ്വാഗതവും മേരി ജോർജ് നന്ദിയും പറഞ്ഞു. നവംബർ 22 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന ചർച്ചയിൽ അനുകൂല തീരുമാനം ആയില്ലെങ്കിൽ അന്നേ ദിനം തന്നെ വൈകുന്നേരം എറണാകുളം നഗരത്തിൽ
പ്രതിഷേധ റാലി സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.അതിരൂപത ട്രഷറർ എൻ.ജെ പൗലോസ്, വൈസ് പ്രസിഡൻ്റുമാരായ
ബാബു ആൻ്റണി, എം.എൻ ജോസഫ്, സെക്രട്ടറിമാരായ ബേസിൽ മുക്കത്ത്, ഫില്ലി കാനപ്പിള്ളി, എക്സിക്യൂട്ടീവ് അംഗങ്ങളായ നിക്സൺ വേണാട്ട്, അഡ്വ. കെ എസ് . ജിജോ, നൈസി ജയിംസ്,മോളി ചാർലി, അൻസ ജെയിംസ് എന്നിവർ പ്രസംഗിച്ചു.