മുനമ്പം ഭൂമി വഖഫ് ഭൂമിയല്ല, അതിന് കാരണം ഈ മൂന്ന് കാര്യങ്ങൾ

ഭൂമിയിൽ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികൾ നിരാഹാര സമരം നടത്തുന്നത്. അവകാശം പുനഃസ്ഥാപിച്ചു കിട്ടുന്നത് വരെ സമരം തുടരുമെന്ന് സമര സമിതി വ്യക്തമാക്കി.

author-image
Anagha Rajeev
New Update
munambam

മുനമ്പം ഭൂമി പ്രശ്‌നത്തിൽ തീരദേശവാസികളുടെ നിരാഹാര സമരം ഇന്ന് 23-ാം ദിവസത്തിലേക്ക്. സർക്കാരിന്റെ ഭാഗത്തു നിന്ന് എത്രയും പെട്ടെന്ന് ഇടപെടൽ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഭൂമിയിൽ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികൾ നിരാഹാര സമരം നടത്തുന്നത്. അവകാശം പുനഃസ്ഥാപിച്ചു കിട്ടുന്നത് വരെ സമരം തുടരുമെന്ന് സമര സമിതി വ്യക്തമാക്കി.

വർഷങ്ങളായി പ്രദേശത്തെ ജനങ്ങൾ പ്രതിസന്ധിയിലാണ്. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ സാധാരണക്കാരായ മനുഷ്യർ താമസിക്കുന്ന പ്രദേശത്ത് 600ലേറെ കുടുംബങ്ങൾ എപ്പോൾ വേണമെങ്കിലും കുടിയിറക്കപ്പെടാമെന്ന ഭീഷണിയിലാണ് കഴിയുന്നത്. സർക്കാർ എത്രയും വേഗം വിഷയത്തിന് പരിഹാരം കാണമെന്നാണ് ആവശ്യം. വഖഫ് ബോർഡ് അവകാശവാദമുന്നയിച്ചതോടെയാണ് മുനമ്പത്തെ കുടുംബങ്ങൾക്ക് ഭൂമിയുടെ റവന്യൂ അവകാശങ്ങൾ നഷ്ടമായത്. ഭൂമി സ്വന്തം പേരിലാണെങ്കിലും കരം അടയ്ക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

മുനമ്പം ഭൂമി പ്രശ്‌നത്തിൽ സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. വിഷയത്തെ വർഗീയവത്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സർക്കാർ എത്രയും പെട്ടെന്ന് സർവകക്ഷി യോഗം വിളിക്കണമെന്നും ഇത് സംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ടെന്നും സതീശൻ വ്യക്തമാക്കി. 

ഈ ഭൂമി വഖഫ് ഭൂമിയല്ല. അതിന് മൂന്ന് കാരണങ്ങളുണ്ട്. ഒന്ന്, വഖഫ് ഭൂമിയാക്കി എന്ന് പറയുന്ന സമയത്ത് അവിടെ ജനങ്ങൾ താമസിക്കുന്നുണ്ട്. ജനവാസമുള്ള ഒരു സ്ഥലം എങ്ങനെയാണ് വഖഫ് ഭൂമിയാകുക. രണ്ട്, എഗ്രിമെന്‌റിൽ പറയുന്നുണ്ട് നിശ്ചിത കാര്യത്തിന് വേണ്ടി ഉപയോഗിച്ചില്ലെങ്കിൽ ഈ ഭൂമി തിരിച്ചുനൽകണമെന്ന്. 

Munambam land