മുല്ലപ്പെരിയാറിൽ മേൽനോട്ട സമിതിയുടെ പരിശോധന ഇന്ന് തുടങ്ങും

അണക്കെട്ടിൽ നടത്തിയ അറ്റകുറ്റപ്പണികളും മുല്ലപ്പെരിയാർ അണക്കെmullaperiyar damട്ടിലേയ്ക്ക് വനമേഖലയിലൂടെയുള്ള റോഡിൻ്റെ അവസ്ഥയും സംഘം പരിശോധിക്കും. നിലവിലുള്ള അണക്കെട്ട് നിലനിർത്തിക്കൊണ്ട് പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള പദ്ധതി സമിതിയെ ബോധ്യപ്പെടുത്താനാണ് കേരളത്തിൻറെ ശ്രമം.

author-image
Anagha Rajeev
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രിംകോടതി നിയോഗിച്ച മേൽനോട്ട സമിതി നടത്തുന്ന പരിശോധന ഇന്ന് തുടങ്ങും. രണ്ട് ദിവസങ്ങളിലായാണ് അഞ്ചംഗ സമിതിയുടെ സന്ദർശനം. 2023 മാർച്ചിലാണ് സമിതി അവസാനമായി പരിശോധന നടത്തിയത്. കേന്ദ്ര ജല കമ്മീഷൻ ചീഫ് എൻജിനീയർ രാകേഷ കശ്യപ് അധ്യക്ഷനായ സമിതിയാണ് പരിശോധന നടത്തുന്നത്. കേരളത്തിൽ നിന്നുള്ള ജലസേചന വകുപ്പ് സെക്രട്ടറി അശോക് കുമാർ സിംഗ്,ചീഫ് എൻജിനീയർ ആർ. പ്രിയേഷ് എന്നിവരും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സന്ദീപ് സക്സേന കാവേരി സെൽ ചെയ‍ർമാൻ ആർ സുബ്രഹ്മണ്യൻ എന്നിവരും സമിതിയിൽ അംഗങ്ങളാണ്.

അണക്കെട്ടിൽ നടത്തിയ അറ്റകുറ്റപ്പണികളും മുല്ലപ്പെരിയാർ അണക്കെmullaperiyar damട്ടിലേയ്ക്ക് വനമേഖലയിലൂടെയുള്ള റോഡിൻ്റെ അവസ്ഥയും സംഘം പരിശോധിക്കും. നിലവിലുള്ള അണക്കെട്ട് നിലനിർത്തിക്കൊണ്ട് പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള പദ്ധതി സമിതിയെ ബോധ്യപ്പെടുത്താനാണ് കേരളത്തിൻറെ ശ്രമം. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനായി പഠനം നടത്താനുള്ള കേരളത്തിൻ്റെ നിർദേശം കേന്ദ്ര സർക്കാർ ചർച്ച ചെയ്യാൻ പരിഗണിച്ചതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് കത്തയച്ചിരുന്നു. സുപ്രിംകോടതി ഉത്തരവുകളുടെ ലംഘനമാണ് ഈ നീക്കമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

മുല്ലപ്പെരിയാറിൽ ഡാം നിർമിക്കാനുള്ള വിശദ പദ്ധതി രേഖ ഒരുമാസത്തിനകം പൂർത്തിയാക്കാൻ കേരളം തീരുമാനിച്ചിരുന്നു. പുതിയ ഡാം നിർമിക്കാൻ ഏഴു വർഷം വേണ്ടിവരുമെന്നാണ് ജലസേചന വകുപ്പിന്റെ നിഗമനം. അടിയന്തര ആവശ്യമാണെങ്കിൽ അഞ്ചു വർഷംകൊണ്ട് പൂർത്തിയാക്കാനാകുമെന്നാണ് വിലയിരുത്തൽ.

 

mullaperiyar dam