ആരോപണം നേരിടുന്ന എം.എൽ.എമാർ രാജിവെക്കുന്ന ചരിത്രം ഇല്ല; മുകേഷിനെ കൈവിടാതെ സി.പി.എം

ആരോപണം നേരിടുന്ന എം.എൽ.എമാർ രാജിവെക്കുന്ന ചരിത്രം ഇല്ലെന്നും പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ സമാനമായ രീതിയിൽ ലൈംഗിക ആരോപണങ്ങൾ ഉയർന്നപ്പോൾ അവരും രാജി വെച്ചിട്ടില്ലെന്നാണ് സി.പി.എമ്മിൻറെ വാദം.

author-image
Greeshma Rakesh
New Update
mukesh cpm

mukesh MLA

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സ​ർ​ക്കാ​രിനെ പ്രതിസന്ധിയിലാക്കി എം. ​മു​കേ​ഷ്​ എം.​എ​ൽ.​എ​ക്കെ​തി​രെ കൂ​ടു​ത​ൽ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നെങ്കിലും എം.എൽ.എ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് സി.പി.എം തീരുമാനം.ആരോപണം നേരിടുന്ന എം.എൽ.എമാർ രാജിവെക്കുന്ന ചരിത്രം ഇല്ലെന്നും പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ സമാനമായ രീതിയിൽ ലൈംഗിക ആരോപണങ്ങൾ ഉയർന്നപ്പോൾ അവരും രാജി വെച്ചിട്ടില്ലെന്നാണ് സി.പി.എമ്മിൻറെ വാദം. 

പ്രതിപക്ഷത്തുള്ള എം. വിൻസെൻറ്, എൽദോസ് കുന്നപ്പള്ളി എന്നിവർക്കെതിരെ സമാനമായ രീതിയിൽ ലൈംഗിക ആരോപണങ്ങൾ ഉയർന്നപ്പോൾ അവർ രാജി വെച്ചിട്ടില്ല. ജോസ് തെറ്റയിൽ യു.ഡി.എഫിൻറെ ഭാഗമായിരുന്നപ്പോൾ സമാനമായ രീതിയിലുള്ള ആരോപണം ഉയർന്നിരുന്നു. അന്ന് ജോസ് തെറ്റയിലും എം.എൽ.എ സ്ഥാനം രാജി വെച്ചിട്ടില്ലെന്നും പറഞ്ഞാണ് സി.പി.എം മുകേഷിന് സംരക്ഷണം ഒരുക്കിയത്.

കാസ്റ്റിംഗ് ഡയറക്ടർ ആയ ടെസ് ജോസഫ് 2018ൽ ഉയർത്തിയ ആരോപണമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മുകേഷിനെതിരെ ഉയർന്നുവന്നത്.തൊട്ടുപിന്നാലെ നടൻ മുകേഷ് ശാരീരികമായി ഉപദ്രവിച്ചുവെന്ന പരാതി നടി മീനു മുനീറും തുറന്ന് പറഞ്ഞതോടെ എം.എൽ.എ കൂടുതൽ കുരുക്കിലാകുകയായിരുന്നു. ആരോപണങ്ങൾ മുകേഷ് നിഷേധിച്ചെങ്കിലും രാജിക്കായി മുന്നണിയിൽ ഉൾപ്പെടെ ശക്തമായ ആവശ്യമാണ് ഉയർന്ന് വരുന്നത്.

അതെസമയം മു​കേ​ഷി​നെ സം​ര​ക്ഷി​ക്കാ​നി​ല്ലെ​ന്നാ​ണ്​ സി.​പി.​ഐ നി​ല​പാ​ട്. ഇ​തി​നെ​ക്കു​റി​ച്ച്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന്​ ഹേ​മ ക​മ്മി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ ‘മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കും’ എ​ന്ന പ​രാ​മ​ർ​ശം ചൂ​ണ്ടി​ക്കാ​ട്ടി, അ​താ​ണ്​ ത​ങ്ങ​ളു​ടെ നി​ല​പാ​ടെ​ന്നാ​യി​രു​ന്നു സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്​ വി​ശ്വ​ത്തി​ൻറെ പ്ര​തി​ക​ര​ണം. സി​നി​മ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രെ​യാ​ണ്​ മു​ഖ്യ​മ​​ന്ത്രി ഉ​ദ്ദേ​ശി​ച്ച​തെ​ങ്കി​ലും പ​രാ​മ​ർ​ശം അ​ടി​വ​ര​യി​ട്ട്​ മു​ന്ന​ണി​യി​ലെ എം.​എ​ൽ.​എ​യെ​യാ​ണ്​ ഇ​തു​വ​ഴി സി.​പി.​ഐ പ​ര​സ്യ​മാ​യി ത​ള്ളി​യ​ത്.





Mukesh MLA hema committee report cpm