മിനു മുനീർ പലതവണ പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്തു;നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മുകേഷ്

ആരോപണത്തിന്റെ പശ്ചാത്തലത്തിൽ എംഎൽഎ സ്ഥാനത്ത് നിന്നും മുകേഷ് രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് പ്രതികരണം.

author-image
Greeshma Rakesh
New Update
mukesh against allegation

mukesh

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയുണഅടായ  ലൈംഗികാതിക്രമ ആരോപണത്തിൽ പ്രതികരിച്ച് നടനും എംഎൽഎയുമായ മുകേഷ്.ആരോപണത്തിന്റെ പശ്ചാത്തലത്തിൽ എംഎൽഎ സ്ഥാനത്ത് നിന്നും മുകേഷ് രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് പ്രതികരണം.

തനിക്കെതിരെ ആരോപണവുമായി രം​ഗത്തെത്തിയ മിനു മുനീർ പണം പലതവണ  പണം  ആവശ്യപ്പെട്ട്  ബ്ലാക്ക് മെയിൽ ചെയ്തിരുന്നുവെന്നും അവസരം ലഭിച്ചപ്പോൾ തനിക്കെതിരെ തിരിഞ്ഞതാണെന്നുമാണ് മുകേഷിന്റെ പ്രതികരണം.1 ലക്ഷം രൂപയെങ്കിലും തരണമെന്ന് മിനു മുനീർ ആവശ്യപ്പെട്ടതായി മുകേഷ് പറഞ്ഞു.

അതെസമയം ബ്ലാക്ക് മെയിലിംഗ് തന്ത്രങ്ങൾക്ക് കീഴടങ്ങാൻ തയ്യാറല്ലെന്നും യാഥാർത്ഥ്യങ്ങൾ പുറത്തുവരണമെന്നും മുകേഷ് പറഞ്ഞു.ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് മറ്റുള്ളവരുടെ ജീവിതം തകർക്കാൻ കെണിവക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മുകേഷ് വ്യക്തമാക്കി.തനിക്കയച്ച സന്ദേശങ്ങൾ സംബന്ധിച്ച തെളിവുകളുടെ പിൻബലത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. ഇത്തരക്കാർക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മുകേഷ് പറഞ്ഞു. 

മുകേഷിൻറെ വിശദീകരണം

ഞാൻ ഉൾപ്പെടെയുളള ചലച്ചിത്ര പ്രവർത്തകർക്കെതിരെ ഉയർന്നു വന്നിട്ടുളള ആരോപണങ്ങൾ സംബന്ധിച്ച അന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നു. വസ്തുനിഷ്ഠവും സുതാര്യ വുമായ അന്വേഷണം ഇക്കാര്യത്തിൽ അനിവാര്യമാണ്. എങ്കിൽ മാത്രമെ, പൊതുസമൂഹം ചർച്ച ചെയ്തു വരുന്ന ആരോപണ ങ്ങളുടെ നിജസ്ഥിതി പുറത്തു വരികയുളളു. നടൻ എന്ന നിലക്കു മാത്രമല്ല ജനപ്രതിനിധി എന്ന നിലക്കും പൊതുസമൂഹത്തോട് എനിക്ക് ഉത്തരവാദിത്വമുണ്ട്. നാടക പാരമ്പര്യമുളള കുടുംബ പശ്ചാത്തലത്തിൽ നിന്നും വരുന്ന എനിക്ക് കലാരംഗ ത്തുളളവരുടെ വേദനയും ഉത്കണ്ഠയും മനസ്സിലാക്കാൻ മറ്റാരേക്കാളും നന്നായി സാധിക്കും.

പതിനാലാം വയസ്സിൽ അഭിനയം തുടങ്ങിയ എന്റെ അമ്മ എൺപത്തി ഏഴാം വയസ്സിലും അത് തുടരുന്നു. രാഷ്ട്രീയമായി വേട്ടയാടാൻ വരുന്നവരോട് പരാതിയില്ല. ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ഉയർത്തി 2018-ൽ ഇതേ രാഷ്ട്രീയ നാടകം അരങ്ങേറിയിട്ടുണ്ട്. പൊതുസമൂഹം അത് തള്ളിക്കളഞ്ഞു. എനിക്കെതിരെ വിധിയെഴുതുന്ന വർക്കു മുന്നിൽ എന്റെ നിരപ രാധിത്വം വെളിപ്പെടുത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ചില വിശദീകരണങ്ങൾ മുന്നോട്ടു വയ്ക്കുന്നു.

2009 -ൽ സിനിമയിൽ അവസരം തേടുന്നയാൾ എന്നു സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരു സ്ത്രീ എന്നെ ഫോണിൽ ബന്ധപ്പെട്ടു. വ്യക്തിപരമായ കൂടിക്കാഴ്ചക്കായി ഫോട്ടോ ആൽബവുമായി എന്റെ വീട്ടിൽ വന്ന അവർ മിനു കുര്യൻ എന്നു പരിചയപ്പെടുത്തി. അവസരങ്ങൾക്കായി സഹായിക്കണമെന്നവർ പറഞ്ഞപ്പോൾ സാധാരണ പറയാറുളളതുപോലെ ശ്രമിക്കാം എന്നു പ്രതികരിച്ചു. പിന്നീട് കൂടിക്കാഴ്ചയിലെ എന്റെ മാന്യ മായ പെരുമാറ്റത്തെ പ്രകീർത്തിച്ചുകൊണ്ട് അവർ വാട്‌സ് ആപ് സന്ദേശമയക്കുകയുണ്ടായി. ആസമയത്തൊന്നും അവർ എന്റെ പെരുമാറ്റത്തിൽ എന്തെങ്കിലും പോരായ്മ കൾ ഉണ്ടെന്ന് പറയുകയോ, അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല.

പിന്നീട് വളരെക്കാ ലത്തോക്ക് അവരെപ്പ റ്റിയുളള വിവരങ്ങൾ ലഭ്യമായിരുന്നില്ല. 2022-ൽ ഇതേ സ്ത്രീ വീണ്ടും ഫോണിൽ ബന്ധ പ്പെടുകയുണ്ടായി. ഇത്തവണ അവർ മിനു മുനീർ എന്നാണ് പരിച യപ്പെടുത്തിയത്. തുടർന്നവർ വലിയൊരു സാമ്പത്തിക സഹായം എന്നോടാവശ്യപ്പെട്ടു. ഞാൻ നിസ്സഹായത അറിയിച്ച പ്പോൾ ഒരു ലക്ഷം എങ്കിലും മതിയെന്നായി. ഈ തുക ആവശ്യപ്പെട്ട് എനിക്ക് വാട്ട്‌സ് ആപ്പിൽ സന്ദേശമയച്ചു. ഞാൻ പണം നല്കാ തിരുന്ന തിനെ തുടർന്ന് ഒരുപ്രത്യേക സമുദായത്തിലെ ആളുകളോട് ഇക്കാര്യ ത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടതായി ഈ സ്ത്രീ മറ്റൊരു സന്ദേശ ത്തിൽ എന്നെ അറിയിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം ഇവരുടെ ഭർത്താവ് എന്നവകാശപ്പെട്ട് ഫോണിൽ വിളിച്ച് മറ്റൊ രാളും വൻ തുക ആവശ്യ പ്പെട്ടു. പണം ആവശ്യ പ്പെട്ട് നിരന്തരം ബ്ലാക് മെയ്ൽ ചെയ്ത ഈ സംഘം ഇപ്പോൾ അവസരം ലഭിച്ച പ്പോൾ എനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇവർ എനിക്കയച്ച സന്ദേശങ്ങൾ സംബന്ധിച്ച തെളിവുകളുടെ പിൻബലത്തിലാണ് ഞാനിക്കാര്യം വെളിപ്പെടുത്തുന്നത്.

ആരുടെയെങ്കിലും വ്യക്തിത്വമോ അന്തസ്സോ ഹനിക്ക പ്പെ ടാൻ കൂട്ടുനില്ക്കുന്ന ഒരാളല്ല ഞാൻ. എന്നാൽ ബ്ലാക് മെയിലിംഗ് തന്ത്രങ്ങൾക്ക് കീഴടങ്ങാനും തയ്യാറല്ല. യാഥാർത്ഥ്യങ്ങൾ പുറത്തു വരണം. ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് മറ്റുളളവുടെ ജീവിതം തകർക്കാൻ കെണിവക്കുന്നവരെ ഒറ്റപ്പെടുത്തുക തന്നെ ചെയ്യും. ഇത്തരക്കാർക്കെതിരെശക്തമായ നിയമ നടപടിയുമായി മുന്നോട്ടു പോകും.

 

minu muneer allegation hema committee report malayalam cinema mukesh