റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനിയുടെ വീട് സ്ഥിതി ചെയ്യുന്നത് വഖഫ് ബോർഡിന്റെ സ്ഥലത്താണെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റിലിയ വഖഫ് ബോർഡിന്റെ ഭൂമിയിലാണ് നിർമ്മിച്ചിരിക്കുന്നതെന്നാണ് അദേഹം ആരോപിച്ചു. നിയമഭേദഗതികളിലൂടെ വഖഫിനെ ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, പുതിയ ബില്ലിലൂടെ ഇത് സാധിക്കില്ല.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനിയുടെ വീട് സ്ഥിതി ചെയ്യുന്നത് വഖഫ് ബോർഡിന്റെ സ്ഥലത്താണെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റിലിയ വഖഫ് ബോർഡിന്റെ ഭൂമിയിലാണ് നിർമ്മിച്ചിരിക്കുന്നതെന്നാണ് അദേഹം ആരോപിച്ചിരിക്കുന്നത്. നിയമഭേദഗതികളിലൂടെ വഖഫിനെ ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, പുതിയ ബില്ലിലൂടെ ഇത് സാധിക്കില്ല.
പരിഷ്‌കരണ ബില്ലിൽ ഒരു വ്യവസ്ഥയുണ്ട്, അതനുസരിച്ച് വഖഫ് ഇതര സ്വത്തായി നിങ്ങൾ പരിഗണിക്കുന്ന വസ്തുവിനെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകാം. തുടർന്ന് അന്വേഷണത്തിന് ഉത്തരവിടുകയും വഖഫ് ഭൂമി ബോർഡിൽ നിന്ന് ഏറ്റെടുക്കുകയും ചെയ്യുമെന്നും ഉവൈസി പറഞ്ഞു.
ഇതിനിടെയാണ് നേരത്തെ ആരോപണങ്ങൾ ഉയർന്ന മുകേഷ് അംബാനിയുടെ വീട് വഖഫ് ഭൂമിയിലാണോ സ്ഥിതി ചെയ്യുന്നതെന്ന ചോദ്യത്തിന് അതെയെന്ന മറുപടിയാണ് ഉവൈസി നൽകിയത്. മുസ്‌ലിം സമുദായം അനധികൃതമായി ഭൂമി കൈവശംവെച്ചുവെന്നത് ബി.ജെ.പി-ആർ.എസ്.എസ് പ്രചാരണം മാത്രമാണ്. അങ്ങനെയൊന്നും ഇവിടെയില്ല. പാർലമെന്റിൽ നമസ്‌കരിച്ചാൽ ആ കെട്ടിടം എന്റേതായി മാറുമോ. ഞാൻ ഒരു പ്രത്യേക ഭൂമിയുടെ ഉടമയാണെങ്കിൽ അത് അല്ലാഹുവിന്റെ നാമത്തിൽ ദാനം ചെയ്യാൻ തനിക്ക് മാത്രം അധികാരമുള്ളുവെന്നും അസദ്ദുദ്ദീൻ ഉവൈസി വ്യക്തമാക്കി.