മമ്മൂട്ടിയ്ക്ക് പിറന്നാൾ സമ്മാനവുമായി മുഹമ്മദ് റിയാസ്; ചെമ്പിനെ ടൂറിസം ഗ്രാമമാക്കി മാറ്റും

മമ്മൂട്ടിയുടെ ജന്മസ്ഥലമാണ് ചെമ്പ്. ഈ ജന്മദിനത്തിൽ ചെമ്പിനെ ഒരു മികച്ച ടൂറിസം ഗ്രാമമാക്കി മാറ്റാൻ ടൂറിസം വകുപ്പ് തീരുമാനിച്ച വിവരം സന്തോഷത്തോടെ അറിയിക്കുകയാണ്.

author-image
Anagha Rajeev
New Update
mammootty muhammed riyas
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: നടൻ മമ്മൂട്ടിയുടെ ജന്മസ്ഥലമായ ചെമ്പ് ടൂറിസം ഗ്രാമമാക്കി മാറ്റാനൊരുങ്ങി ടൂറിസം വകുപ്പ്. മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് മന്ത്രി മുഹമ്മദ് റിയാസ് ഇക്കാര്യം അറിയിച്ചത്. ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ സ്ത്രീ സൗഹാർദ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ 14 പഞ്ചായത്തുകളിൽ ഒന്നാണ് ചെമ്പ്.

ഗ്രാമീണ വിനോദസഞ്ചാര സാധ്യതകളെ മികച്ച നിലയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന വളരെ മനോഹരമായ ഗ്രാമം. ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ നേതൃത്വത്തിൽ വില്ലേജ് ലൈഫ് എക്സിപീരിയൻസ് ടൂർ പാക്കേജുകൾ തയ്യാറാക്കി സഞ്ചാരികളെ ചെമ്പിലേക്ക് കൊണ്ടുവരുന്ന പ്രവർത്തനം ഇവിടെ നടന്നുവരുന്നുണ്ട്. പ്രദേശവാസികൾക്ക് ആവശ്യമായ പരിശീലനവും നൽകി കഴിഞ്ഞു. ബാക്ക് വാട്ടർ ടൂറിസത്തിനും അനുയോജ്യമായ സ്ഥലമാണ് ചെമ്പെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

ശ്രീ. മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ,ഒപ്പം ടൂറിസം വകുപ്പിൻ്റെ പിറന്നാൾ സമ്മാനവും എന്നാണ് മന്ത്രിയുടെ കുറിപ്പിൻ്റെ തുടക്കം. നമുക്കെല്ലാം അറിയുന്നത് പോലെ പ്രിയപ്പെട്ട മമ്മൂട്ടിയുടെ ജന്മസ്ഥലമാണ് ചെമ്പ്. അദ്ദേഹത്തിൻ്റെ ഈ ജന്മദിനത്തിൽ ചെമ്പിനെ ഒരു മികച്ച ടൂറിസം ഗ്രാമമാക്കി മാറ്റാൻ ടൂറിസം വകുപ്പ് തീരുമാനിച്ച വിവരം സന്തോഷത്തോടെ അറിയിക്കുകയാണ്.

ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ സ്ത്രീസൗഹാർദ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ 14 പഞ്ചായത്തുകളിൽ ഒന്നാണ് ചെമ്പ്. ഗ്രാമീണ വിനോദസഞ്ചാര സാധ്യതകളെ മികച്ച നിലയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന വളരെ മനോഹരമായ ഒരു ഗ്രാമം എന്നാണ് മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

mammootty p a muhammad riyas