ചെളി തെറിപ്പിച്ചത് ചോദ്യം ചെയ്തു;  അച്ഛനെയും മകനെയും  വലിച്ചിഴച്ച് കാര്‍ യാത്രികര്‍

ചെളി തെറിപ്പിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ അച്ഛനെയും മകനെയും റോഡിലൂടെ ഏറെ ദൂരം വലിച്ചിഴച്ച് കാര്‍ യാത്രക്കാര്‍. എറണാകുളം ചിറ്റൂര്‍ ഫെറിക്കു സമീപം കോളരിക്കല്‍ റോഡില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.

author-image
Prana
New Update
crime
Listen to this article
0.75x 1x 1.5x
00:00 / 00:00

ചെളി തെറിപ്പിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ അച്ഛനെയും മകനെയും റോഡിലൂടെ ഏറെ ദൂരം വലിച്ചിഴച്ച് കാര്‍ യാത്രക്കാര്‍. എറണാകുളം ചിറ്റൂര്‍ ഫെറിക്കു സമീപം കോളരിക്കല്‍ റോഡില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. അക്ഷയ്, പിതാവ് സന്തോഷ് എന്നിവരെയാണ് കാര്‍ യാത്രക്കാര്‍ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയതെന്നാണ് പരാതി. സംഭവത്തില്‍ ആദ്യം പോലീസ് കേസെടുത്തില്ലെങ്കിലും ദൃശ്യങ്ങള്‍ പുറത്തുവരികയും പ്രതിഷേധം ഉയരുകയും ചെയ്തതോടെ കേസെടുത്തു

വൈകീട്ട് അക്ഷയും സഹോദരിയും ബൈക്കില്‍ പോകുമ്പോള്‍ എതിരെ വന്ന കാര്‍ ഇവരുടെ മേല്‍ ചെളി തെറിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് കാറിലുള്ളവരുമായി അക്ഷയ് വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെ രാത്രി കാറിലുണ്ടായ സംഘം അക്ഷയിന്റെ വീടിന് മുന്നിലെത്തി അക്രമം നടത്തുകയായിരുന്നെന്നാണ് ആരോപണം. അക്രമത്തിനുശേഷം അക്ഷയിനെയും പിതാവിനെയും റോഡിലുടെ ഒരുകിലോമീറ്റര്‍ ദൂരം വലിച്ചിഴച്ചുവെന്നാണ് പരാതി. ഒരു കിലോമീറ്ററോളം ഇരുവരേയും കൊണ്ട് കാര്‍ സഞ്ചരിച്ചു.

son father Attack