കോഴിക്കോട്∙ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. നടക്കാവ് കൊട്ടാരം റോഡിലെ ‘സിതാര’യിലാണ് മോഷണം നടന്നത്.അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണമാണ് മോഷണം പോയത്. എംടിയും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്താണ് മോഷണം നടന്നതെന്നാണ് വിവരം.കഴിഞ്ഞ മാസം 22നും 30നും ഇടയിലാണ് സംഭവം.
കഴിഞ്ഞ ദിവസം വീട്ടിലെത്തി അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്.തുടർന്ന് വെള്ളിയാഴ്ച രാത്രിയോടെ നടക്കാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.മോഷ്ടാക്കൾ അലമാര കുത്തിപ്പൊളിക്കാതെയാണ് സ്വർണം കവർന്നതെന്ന് പൊലീസ് പറഞ്ഞു. അലമാരയുടെ സമീപത്ത് തന്ന ഉണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് തുറന്നാണ് സ്വർണം മോഷ്ടിച്ചിരിക്കുന്നത്. വീടുമായി അടുത്ത പരിചയമുള്ള ആളാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.