ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് പൊതുമരാമത്തിൽ; റിയാസിനെതിരെ ജി സുധാകരൻ

നേരത്തെ, കേന്ദ്രത്തിൽ മൂന്നാമതും സർക്കാർ രൂപികരിച്ച നരേന്ദ്രമോദിയെ പുകഴ്ത്തിയും മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചും ജി സുധാകരൻ രംഗത്തെത്തിയിരുന്നു.

author-image
Anagha Rajeev
New Update
g sudakaran
Listen to this article
0.75x 1x 1.5x
00:00 / 00:00

സർക്കാർ വകുപ്പുകളിൽ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് പൊതുമരാമത്ത്, റവന്യു, എക്‌സൈസ് വകുപ്പുകളിലാണെന്ന് മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ പറഞ്ഞു. താൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോൾ പണികഴിപ്പിച്ച റോഡ് പൊളിഞ്ഞിട്ടില്ല. മന്ത്രിയാകാനുള്ള ഭാഗ്യം അന്നു കിട്ടി. ഇനി അതിനുള്ള സാധ്യതയില്ലെന്നും സുധാകരൻ വ്യക്തമാക്കി.

അഴിമതിക്കെതിരെ പ്രവർത്തികുന്നവരെ പാർട്ടി വിരുദ്ധരാക്കി മാറ്റാനും ശ്രമിക്കുകയാണ്. അഴിമതികാർക്കാണ് ഇപ്പോൾ ആദരം കിട്ടുന്നതെന്ന് സുധാകരൻ കുറ്റപ്പെടുത്തി.വികസനത്തിനായി ചെലവഴിക്കുന്ന പണത്തിന്റെ പകുതി പോലും ജനങ്ങളിൽ എത്തുന്നില്ലെന്ന് പഠനങ്ങളുണ്ടെന്നും സുധാകരൻ പറഞ്ഞു.

നേരത്തെ, കേന്ദ്രത്തിൽ മൂന്നാമതും സർക്കാർ രൂപികരിച്ച നരേന്ദ്രമോദിയെ പുകഴ്ത്തിയും മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചും ജി സുധാകരൻ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തനായ ഭരണാധികാരിയാണ്. അദേഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബിജെപിയുടെ കേന്ദ്രമന്ത്രിമാർക്കെതിരെ അഴിമതി ആരോപണങ്ങളില്ലെന്നും സുധാകരൻ പറഞ്ഞു.

ഒന്നാം പിണറായി സർക്കാർ മികച്ചതായിരുന്നു. എല്ലാ വകുപ്പും മികച്ചതായിരുന്നു. ആ സർക്കാരിന്റെ പേരിലാണ് പുതിയ സർക്കാർ നിലവിൽ വന്നത്. ആ വികസന നേട്ടങ്ങൾ ഇപ്പോൾ ഒരു എംഎൽഎയും പറയുന്നില്ല. രണ്ടാം പിണറായി സർക്കാരിന് വികസന നേട്ടങ്ങൾ ഇല്ല. രണ്ടാം പിണറായി സർക്കാരിനെ കുറിച്ച് പലർക്കും വിമർശനമുണ്ടെന്നും ജി സുധാകരൻ പറഞ്ഞു. 

തെരെഞ്ഞെടുപ്പിൽ ആലപ്പുഴയിൽ സിപിഐഎം കോട്ടകളിൽ വിള്ളലുണ്ടായി. കമ്മ്യൂണിസ്റ് പാർട്ടി പിറവിയെടുത്ത സ്ഥലങ്ങളിൽ പോലും മൂന്നാമതായി. കായംകുളത്ത് വോട്ട് ചോർന്നു. പുന്നപ്രയിലും വോട്ട് ചോർന്നു. വോട്ട് ചോർന്നത് ചരിത്രത്തിൽ ആദ്യം. കായംകുളത്ത് ബിജെപി രണ്ടാം സ്ഥാനത്തെത്തി. പുന്നപ്ര വയലാർ സ്മാരകങ്ങളിരുന്നിടത്ത് സിപിഎം മൂന്നാം സ്ഥാനത്ത് പോയെന്നും അദേഹം പറഞ്ഞു.ഷൈലജയെ മാധ്യമങ്ങൾ മാത്രമാണ് ഉയർത്തിപ്പിടിക്കുന്നത്. അവർ മുന്നേയും തോറ്റിട്ടുണ്ട്. ബിജെപി ശക്തമായി കേരളത്തിൽ വേരോട്ടം നടത്തുകയാണെന്നും സുധാകരൻ കൂട്ടിചേർത്തു

 

g sudhakaran pa muhammed riyas