പോക്സോ കേസ്;  മോൻസൻ മാവുങ്കലിനെ വെറുതെ വിട്ടു

മോൻസൻ മാവുങ്കലിന്റെ ജീവനക്കാരിയുടെ മകളെ ഇയാളുടെ മേക്കപ്പ്മാനായ ജോഷി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് കോടതി തിങ്കളാഴ്ച വിധി പറഞ്ഞത്.

author-image
anumol ps
New Update
monson

മോൻസൻ മാവുങ്കൽ

 


കൊച്ചി: പോക്‌സോ കേസിൽ മോൻസൻ മാവുങ്കലിനെ കോടതി വെറുതെവിട്ടു. മോൻസൻ മാവുങ്കൽ രണ്ടാംപ്രതിയായ പോക്‌സോ കേസിലാണ് പെരുമ്പാവൂർ കോടതി വിധി പറഞ്ഞത്. അതേസമയം, പോക്‌സോ കേസിലെ ഒന്നാംപ്രതിയും മോൻസന്റെ മാനേജറും മേക്കപ്പ്മാനുമായ ജോഷി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതിയുടെ ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കും.

മോൻസൻ മാവുങ്കലിന്റെ ജീവനക്കാരിയുടെ മകളെ ഇയാളുടെ മേക്കപ്പ്മാനായ ജോഷി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് കോടതി തിങ്കളാഴ്ച വിധി പറഞ്ഞത്. ജോഷി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവമറിഞ്ഞിട്ടും ഇത് മറച്ചുവെച്ചെന്നും പീഡനത്തിന് സഹായംചെയ്‌തെന്നുമായിരുന്നു ഈ കേസിലെ രണ്ടാംപ്രതിയായ മോൻസനെതിരേ ചുമത്തിയിരുന്ന കുറ്റം. ഇതേ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മോൻസൽ മാവുങ്കലിനെ കോടതി നേരത്തെ ജീവിതാന്ത്യം വരെ തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസിൽ മോൻസൻ മാത്രമായിരുന്നു പ്രതി.

ഉന്നത വിദ്യാഭ്യാസസഹായം വാഗ്ദാനം ചെയ്ത് ജീവനക്കാരിയുടെ മകളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മോൻസൻ പീഡിപ്പിച്ചെന്നായിരുന്നു പരാതി. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ തുടർന്ന് പഠിക്കാൻ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്മറ്റോളജിയും കൂടി പഠിപ്പിക്കാം എന്നും പറഞ്ഞ് പ്രലോഭിപ്പിച്ച് മോൻസന്റെ എറണാകുളത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു താമസിപ്പിച്ച് നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ഇതേ പെൺകുട്ടിയെയാണ് മോൻസന്റെ മാനേജറായ ജോഷിയും പീഡനത്തിനിരയാക്കിയത്.

പുരാവസ്തുതട്ടിപ്പ് പുറത്തായതിന് പിന്നാലെയാണ് മോൻസനെതിരേ പോക്‌സോ പരാതിയുമായി ജീവനക്കാരിയും എത്തിയത്. മോൻസനെ ഭയന്നാണ് നേരത്തെ പരാതി നൽകാതിരുന്നതെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു.

 

monson mavunkal