കേരളം കര്‍ണാടക സര്‍ക്കാരിനോട് നന്ദി പറയണമെന്ന് എംകെ രാഘവന്‍

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്തിയതില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരിനോട് നന്ദി പറയണമെന്ന് എം കെ രാഘവന്‍ എംപി.

author-image
Prana
New Update
mk-raghavan
Listen to this article
0.75x 1x 1.5x
00:00 / 00:00

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്തിയതില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരിനോട് നന്ദി പറയണമെന്ന് എം കെ രാഘവന്‍ എംപി. തിരച്ചിലിനുള്ള ചെലവ് മുഴുവന്‍ വഹിച്ചത് കര്‍ണാടക സര്‍ക്കാരാണെന്നും അര്‍ജുന്റെ വീട്ടില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി പുഴക്കുള്ളില്‍ അതിശക്തമായ അടിയൊഴുക്കായിരുന്നു ഉണ്ടായത്. ഡ്രഡ്ജര്‍ എത്തിച്ച് പരിശോധന നടത്തേണ്ടത് ആവശ്യമായിരുന്നു.40 ലക്ഷമെന്നായിരുന്നു ഗോവയിലെ കമ്പനി ഞങ്ങളോട് പറഞ്ഞത്. പിന്നീട് 90 ലക്ഷമായി ഉയര്‍ന്നു. അതിലൊരു ആശയക്കുഴപ്പമുണ്ടായപ്പോഴാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയെ പോയി കണ്ട് സംസാരിച്ചത്. അദ്ദേഹം അപ്പോള്‍ തന്നെ കളക്ടറെ വിളിച്ച് കാശ് നോക്കരുതെന്ന് പറഞ്ഞ് നിര്‍ബന്ധമായും ഡ്രഡ്ജര്‍ തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മൃതദേഹം കണ്ടെത്താന്‍ കര്‍ണാടക സര്‍ക്കാര്‍ കാണിച്ച ദൃഢനിശ്ചയത്തിന് ഇവിടുത്തെ സര്‍ക്കാര്‍ നന്ദി പറയണമെന്നും രാഘവന്‍ പറഞ്ഞു.
ജൂലൈ 16ന് കാണാതായ അര്‍ജുന്റെ മൃതദേഹം ഇന്ന് ഉച്ചയോടെയാണ് പുഴയില്‍ നിന്നും കണ്ടെത്തിയത്. ലോറിയുടെ കാബിനുള്ളിലാണ് മൃതദേഹം ഉണ്ടായിരുന്നത്.
രണ്ട് മാസത്തിലേറെ വെള്ളത്തിനടിയില്‍ കിടന്നതിനാല്‍ മൃതദേഹാവശിഷ്ടം അഴുകിയ നിലയിലാണ് ഉള്ളത്. സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്.

 

MK Raghavan MP arjun shirur