46 മണിക്കൂർ നീണ്ട തിരച്ചിൽ; ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി

പഴവങ്ങാടി തകരപ്പറമ്പ് ചിത്രാ ഹോമിൻറെ പിറകിലെ കനാലിൽ മൃതദേഹം പൊങ്ങുകയായിരുന്നു.മാലിന്യ കൂമ്പാരത്തിൽ പൊങ്ങി കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം.

author-image
Greeshma Rakesh
New Update
joey dead body

joey

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി.പഴവങ്ങാടി തകരപ്പറമ്പ് ചിത്രാ ഹോമിൻറെ പിറകിലെ കനാലിൽ മൃതദേഹം പൊങ്ങുകയായിരുന്നു.മാലിന്യ കൂമ്പാരത്തിൽ പൊങ്ങി കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം.

കാണാതായി 46 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.ജീർണ്ണിച്ച അവസ്ഥയിലാണ് മൃതദേഹം.ജോയിയെ കാണാതായി മൂന്നാം ദിവസമായ ഇന്ന് രാവിലെ ആറരയോടെയാണ് നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തിരച്ചിൽ പുനഃരാരഭിച്ചത്.സ്കൂബ സംഘവും നാവികസേന സംഘത്തിനൊപ്പം തിരച്ചിലിനായുണ്ടായിരുന്നു.

ഇതിനിടെ തകരപ്പറമ്പിലെ കനാലിൽ ഒരു മൃതദേഹം കണ്ടെത്തിയതായി സബ് കലക്ടർക്ക് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് അധികൃതരും ജോയിക്കൊപ്പമുണ്ടായിരുന്നവരും ഇവിടെ എത്തി. റെയിൽവേയിൽനിന്ന് വെള്ളം ഒഴുകിയെത്തുന്നത് ഇവിടെയാണ്.കഴിഞ്ഞ രണ്ടു ദിവസങ്ങളിലും എൻഡിആർഎഫും, ഫയർഫോഴ്സും സംയുക്തമായി പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.

ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഇന്നലെ രാത്രി ഒൻപതു മണി കഴിഞ്ഞാണ് താൽക്കാലികമായി അവസാനിപ്പിച്ചത്.

അതിശക്തമായി വെള്ളം ഒഴുക്കിവിട്ട് മാലിന്യം നീക്കാനുള്ള ശ്രമവും ഫലം കണ്ടില്ല.ഏഴു പേരാണ് നേവി സംഘത്തിലുള്ളത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ കാണാതായത്.





joey missing Dead body Thiruvananathapuram rescue operation