'കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ, ഉഷാറായി വരട്ടെ'; എസ്എഫ്ഐ സമരത്തിന് മന്ത്രി വി ശിവൻകുട്ടിയുടെ പരിഹാസം

കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ സമരം ചെയ്ത് ഉഷാറായി വരട്ടെ എന്നായിരുന്നു ശിവൻകുട്ടിയുടെ പരിഹാസം.അവർ എന്താണ് മനസ്സിലാക്കിയതെന്ന് തനിയ്ക്ക് അറിയില്ലെന്നും തെറ്റിദ്ധാരണയാകും കാരണമെന്നും  മന്ത്രി കൂട്ടിച്ചേർത്തു

author-image
Greeshma Rakesh
Updated On
New Update
minister-v-sivankutty-

minister v sivankutty mocks sfi strike in malappuram plus one seat crisis

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ചുള്ള എസ്എഫ്ഐ സമരത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ സമരം ചെയ്ത് ഉഷാറായി വരട്ടെ എന്നായിരുന്നു ശിവൻകുട്ടിയുടെ പരിഹാസം.അവർ എന്താണ് മനസ്സിലാക്കിയതെന്ന് തനിയ്ക്ക് അറിയില്ലെന്നും തെറ്റിദ്ധാരണയാകും കാരണമെന്നും  മന്ത്രി കൂട്ടിച്ചേർത്തു.

പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐയും സമര രംഗത്തേക്ക് കടന്നിരിക്കുകയാണ്.പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അവർത്തിക്കുന്നതിനിടെയാണ് എസ്.എഫ്.ഐയുടെ പ്രതിഷേധ മാർച്ച്. മലപ്പുറം കളക്ടേറ്റിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ജോയിൻറ് സെക്രട്ടറി ഇ അഫ്സൽ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സർക്കാരിൽ നിന്ന് വിദ്യാർത്ഥി വിരുദ്ധ സമീപനമുണ്ടാകാത്തത് കൊണ്ടാണ് ഇതുവരെ തങ്ങൾ സമരം ചെയ്യാത്തതെന്ന് അഫ്സൽ പറഞ്ഞു. ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും അഫ്സൽ ആവശ്യപ്പെട്ടു.

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ നിലപാട് തള്ളി കഴിഞ്ഞദിവസമാണ് എസ്എഫ്ഐ രംഗത്തെത്തിയത്. ഗുരുതര പ്രതിസന്ധി പരിഹരിക്കാൻ അധികബാച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകിട്ടുണ്ടെന്ന് അഖിലേന്ത്യാ പ്രസിഡൻറ് വി.പി സാനു പറഞ്ഞിരുന്നു. പ്രശ്നം പരിഹരിച്ചില്ലങ്കിൽ എസ്എഫ് ഐ സമരത്തിന് ഇറങ്ങുമെന്നും സാനു അറിയിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ഇന്ന് എസ്എഫ്ഐയും സമരം ആരംഭിച്ചത്.

 

v sivankutty plus one seat crisis malappuram sfi