കാറ്റിൽ നിന്നു വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതാണ് സർക്കാർ നയം മന്ത്രി കെ.കൃഷ്‌ണൻകുട്ടി

കാറ്റിൽ നിന്നു വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതാണ് സർക്കാർ നയമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്‌ണൻകുട്ടി പറഞ്ഞു.കെ.എസ്.ഇ.ബി കാക്കനാട് സംഘടിപ്പിച്ച 'വിൻ മീറ്റ് 2024' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

author-image
Shyam Kopparambil
New Update
1

തൃക്കാക്കര: കാറ്റിൽ നിന്നു വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതാണ് സർക്കാർ നയമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്‌ണൻകുട്ടി പറഞ്ഞു.കെ.എസ്.ഇ.ബി കാക്കനാട് സംഘടിപ്പിച്ച 'വിൻ മീറ്റ് 2024' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇത്തരം സംരംഭകരെ ആകർഷിക്കാനും നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ട‌ിക്കാനുമായി ഏകജാലക സംവിധാനം ഏർപ്പെടുത്തും. 2030 ആകുമ്പോഴേക്കും സംസ്‌ഥാനത്ത് 10,000 മെഗാവാട്ട് വൈദ്യുതി ഉറപ്പാക്കണമെന്നതാണ് ലക്ഷ്യം. സൗരോർജ മേഖലയിൽ നിന്ന് 3,000 മെഗാവാട്ടും കാറ്റാടി പാടങ്ങളിൽ നിന്ന് 700 മെഗാവാട്ടും ജല വൈദ്യുതി പദ്ധതികളിൽ നിന്ന് 2,325 മെഗാവാട്ടും കൽക്കരി നിലയങ്ങളിൽ നിന്ന് 3,100 മെഗാവാട്ടും ഉൽപാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ, അനർട്ട് ഡയറക്‌ടർ നരേന്ദ്രനാഥ് വെലൂരി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിൻഡ് എനർജി ഡയറക്‌ടർ ഡോ.കെ.ഭൂപതി, എനർജി മാനേജ്മെന്റ് സെൻ്റർ ഡയറക്‌ടർ ഡോ. ആർ. ഹരികുമാർ, ക്വാഡ ആർഇപാർക്ക് ആൻഡ് പ്രോജക്ട് ഹെഡ് തുഷാർ കുമാർ, ചീഫ് എൻജിനിയർ പി.എൻ.പ്രസാദ്, കെഎസ്ഇബി ഡയറക്ടർമാരായ ജി.സജീവ്, പി.സുരേന്ദ്ര. ആർ.ബിജു എന്നിവർ സംസാരിച്ചു.

kochi KSEB KSEBE kakkanad kakkanad news