ഇനി ഓള്‍ പാസില്ല; എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധം

ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. അടുത്ത വര്‍ഷം ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് നടപ്പാക്കും. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാക്കും.

author-image
Vishnupriya
New Update
a
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള നടപടികള്‍ ഊര്‍ജിതമാക്കി സര്‍ക്കാര്‍. എട്ടാം ക്ലാസില്‍ ഇത്തവണ മുതല്‍ ഓള്‍ പാസ് ഇല്ല. ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. അടുത്ത വര്‍ഷം ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് നടപ്പാക്കും. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാക്കും.

വിദ്യാഭാസ കോണ്‍ക്ലേവിന്റെ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. 2026-27ല്‍ പത്താം ക്ലാസിലും മിനിമം മാര്‍ക്ക് നടപ്പാക്കാനാണ് മന്ത്രിസഭാ തീരുമാനം. ഇന്റേണല്‍ മാര്‍ക്ക് കൂടുതല്‍ നല്‍കുന്നതു മൂലവും ഓള്‍ പാസ് മൂലവും സംസ്ഥാനത്ത് സര്‍ക്കാര്‍ സ്‌കൂളുകളിലെ വിഭ്യാഭ്യാസ നിലവാരം കുറയുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.    

ഈ പരാതി പരിഹരിക്കാനുളള നടപടികളുടെ ഭാഗമായാണ് മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ നടപടി. ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷകളില്‍ കേരളത്തില്‍നിന്നുള്ള കുട്ടികള്‍ പിന്നാക്കം പോകുന്നുവെന്ന ആരോപണമാണ് ഉയര്‍ന്നിരുന്നത്.

education