കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയന്റെ പുരസ്കാരങ്ങൾ 28ന് പെരുമ്പാവൂർ മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന വാർഷിക പൊതുയോഗത്തിൽ ചെയർമാൻ എം.ടി. ജയൻ സമ്മാനിക്കും.
മാതൃക സംഘങ്ങളായി പണ്ടപ്പിള്ളി ആപ്‌കോസ് (എറണാകുളം), ആനന്ദപുരം ആപ്‌കോസ് (തൃശൂർ ), കുര്യനാട് ആപ്‌കോസ് (കോട്ടയം), ശാന്തിഗ്രാം ആപ്‌കോസ് ( ഇടുക്കി ) എന്നിവ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബൾക്ക് മിൽക്ക് കൂളർ യൂണിറ്റുകളായി കൂടാലപ്പാട് ആപ്‌കോസ് (എറണാകുളം), പട്ടിപ്പറമ്പ് ആപ്‌കോസ്(തൃശൂർ), ചമ്പക്കര ആപ്‌കോസ് (കോട്ടയം), പട്ടയക്കുടി ആപ്‌കോസ് (ഇടുക്കി) എന്നിവയെ തിരഞ്ഞെടുത്തു.
മികച്ച ഗുണനിലവാരമുള്ള സംഘങ്ങളിൽ വള്ളുവള്ളി ആപ്‌കോസ് (എറണാകുളം), മായന്നൂർ ആപ്‌കോസ് (തൃശൂർ), മാന്തുരുത്തി ആപ്‌കോസ് (കോട്ടയം), പഴയമറ്റം ആപ്‌കോസ് (ഇടുക്കി ) എന്നിവയും പുരസ്കാരത്തിനർഹമായി.
മാതൃക കർഷകർക്കുള്ള ഫാം സെക്ടർ ക്ഷീരമിത്ര അവാർഡ് ഡയസ് ജോസ് (പെരിങ്ങഴ), ജോണി ടി.ജെ (മേലൂർ), ബിജുമോൻ തോമസ് (കുര്യനാട് ), ജിൻസ് കുര്യൻ (കമ്പംമെട്ട് ) എന്നിവർക്കാണ്. ചെറുകിട കർഷകർക്കുള്ള ക്ഷീരമിത്ര അവാർഡിന് അനു ജോസഫ് (എറണാകുളം), വി.സി.കൃഷ്ണൻ (തൃശൂർ), സോണി ചാക്കോ (കോട്ടയം), മോളിറോയി (ഇടുക്കി ) എന്നിവരെ തിരഞ്ഞെടുത്തു.
മാർക്കറ്റിംഗ് മേഖലയിലെ മികവിനുള്ള മിൽമ മിത്ര അവാർഡിന് ഗുരുവായൂർ ദേവസ്വം, എയിംസ് എറണാകുളം, വിനായക കാറ്ററേഴ്‌സ്, ബി.പി.സി.എൽ എറണാകുളം എന്നിവർ അർഹരായി.
ഡീലർമാർക്കുള്ള അവാർഡുകൾക്ക് കെ.സി. ചന്ദ്രശേഖരൻ, കെ. രാമചന്ദ്രൻ, അബ്ദുൾ റഹിം, നിഷ എന്നിവരെ തിരഞ്ഞെടുത്തു. മിൽമ ഷോപ്പി ജനറൽ വിഭാഗത്തിൽ പ്രിജിത്ത് എം.എം, ആപ്‌കോസ്‌ഷോപ്പി വിഭാഗം തിരുമറയൂർ ആപ്‌കോസ് എന്നിവരും അർഹരായി.