New Update
കൊച്ചി: എംജി സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലേക്ക് നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കെഎസ്‌യു മുന്നേറ്റം. പ്രധാനപ്പെട്ട പല ക്യാമ്പസുകളും കെഎസ്‌യു നിലനിർത്തുകയും ചിലത് എസ്എഫ്ഐയിൽ നിന്നും പിടിച്ചെടുക്കുകയും ചെയ്തു. കൊച്ചിൻ കോളേജ് എട്ടു വർഷങ്ങൾക്കുശേഷം എസ്എഫ്ഐയിൽ നിന്ന് പിടിച്ചെടുത്തു. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് 18 വർഷങ്ങൾക്ക് ശേഷം എസ്എഫ്ഐയിൽ നിന്ന് പിടിച്ചെടുത്തു.
മൂവാറ്റുപുഴ നിർമ്മല കോളേജ് എസ്എഫ്ഐയിൽ നിന്ന് പിടിച്ചെടുത്തു. ഇടക്കൊച്ചി സിയെന്ന കോളേജ് 15 വർഷങ്ങൾക്ക് ശേഷം എസ്എഫ്ഐയിൽ നിന്ന് പിടിച്ചെടുത്തു.
മുവാറ്റുപുഴ അറഫാ കോളേജ്, ചൂണ്ടി ഭാരത് മാതാ ലോ കോളേജ്, ആലുവ ചൂണ്ടി കെഎംഎം കോളേജ്, കുന്നുകര എംഇഎസ് കോളേജ് എന്നിവ എസ്എഫ്ഐയിൽ നിന്ന് പിടിച്ചെടുത്തു.
കാലടി ശ്രീശങ്കര കോളേജ് അഞ്ചാം തവണയും യൂണിയൻ നിലനിർത്തി.
അങ്കമാലി സെന്റെൻസ് കോളേജ്, പിറവം ബിപിസി കോളേജ്, മണിമലക്കുന്ന് ഗവ. കോളേജ്, തേവര എസ് എച്ച് കോളേജ് ( നാലാം തവണയും യൂണിയൻ നിലനിർത്തി), തൃക്കാക്കര ഭാരത് മാതാ കോളേജ് (മൂന്നാം തവണയും യൂണിയൻ നിലനിർത്തി), ആലുവ ചൂണ്ടി ഭാരത് മാതാ കോളേജ്, എടത്തല അൽ അമീൻ കോളേജ്, ആലുവ യുസി കോളേജ്, ആലുവ അസ്റുൽ-ഉലൂം കോളേജ് എന്നിവ കെ എസ് യു നിലനിർത്തി. എറണാകുളം ലോ കോളേജിൽ മാഗസിൻ എഡിറ്ററായി ജോയൽ സി ജാക്സൺ വിജയിച്ചു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങൾക്കും എസ്എഫ്ഐയുടെ ഏകാധിപത്യ നയങ്ങൾക്കും എതിരായ തിരിച്ചടിയാണ് വിദ്യാർത്ഥികൾ നൽകിയതെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെഎം കൃഷ്ണലാൽ പറഞ്ഞു.