മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല, പരിശീലനം ലഭിച്ച പ്രൊഫഷനുകൾ:മുഖ്യമന്ത്രി

മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല, പരിശീലനം ലഭിച്ച പ്രൊഫഷണലുകളാണ്. എന്താണ് യാഥാർത്ഥ്യമെന്ന് മാധ്യമങ്ങൾ അന്വേഷിക്കണമായിരുന്നു.

author-image
Anagha Rajeev
New Update
CM PINARAYI ON WAYANAD LANDSLIDE DISASTER FUND RAW
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർത്ത് ഇതിനകം ആറ് ലക്ഷം രൂപ വീതം കൈമാറിയിട്ടുണ്ടെന്നും മെമ്മോറാണ്ടത്തിലെ കണക്കുകൾ കള്ളക്കണക്കുകളായി അവതരിപ്പിക്കുകയാണ് മാധ്യമങ്ങൾ ചെയ്തതെന്നും മുഖ്യമന്ത്രി. മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല, പരിശീലനം ലഭിച്ച പ്രൊഫഷണലുകളാണ്. എന്താണ് യാഥാർത്ഥ്യമെന്ന് മാധ്യമങ്ങൾ അന്വേഷിക്കണമായിരുന്നു. വിദഗ്ധർ തയ്യാറാക്കിയ കണക്കിനെ കള്ളക്കണക്കായി അവതരിപ്പിച്ചു. വാർത്ത വളച്ചൊടിച്ചത് ജനങ്ങളെ സർക്കാരിനെതിരാക്കാനാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. വയനാട് ദുരന്തത്തിൽ മരിച്ച 131 കുടുംബങ്ങൾക്ക് ആറ് ലക്ഷം രൂപ വീതമാണ് നൽകിയത്. 173 പേരുടെ സംസ്‌കാരചടങ്ങുകൾക്കായി കുടുംബത്തിന് 10000 രൂപ വീതം നൽകി. പരിക്കേറ്റ് ഒരാഴ്ചയിലേറെ ആശുപത്രിയിൽ തുടർന്ന 26 പേർക്ക് 17,16,000 രൂപ സഹായം നൽകി. 1013 കുടുംബങ്ങൾക്ക് അടിയന്തരമായി 10000 രൂപ വീതം സഹായം നൽകി. 1694 പേർക്ക് 30 ദിവസം 300 രൂപ വീതം നൽകി. 33 കിടപ്പുരോഗികൾക്ക് 2,97,000 രൂപ നൽകി. 722 കുടുംബങ്ങൾക്ക് പ്രതിമാസവാടക 6000 രൂപ നൽകി.

പെട്ടെന്നു കേൾക്കുമ്പോൾ ആരും ഞെട്ടിപ്പോകുന്ന കണക്കാണ് മാധ്യമങ്ങൾ കൊടുത്തത്. വയനാട് വിഷയത്തിൽ കേന്ദ്രത്തിന് സർക്കാർ കള്ളക്കണക്ക് കൊടുത്തുവെന്ന ആരോപണം പ്രതിപക്ഷവും ഉന്നയിച്ചു. കേരളം കണക്കുകൾ പെരുപ്പിച്ച് അനർഹമായ കേന്ദ്രസഹായം നേടാൻ ശ്രമിക്കുന്നുവെന്ന വ്യാജകഥ ജനങ്ങളുടെ മനസിൽ കടന്നുകയറി. കേരളവും അവിടുത്തെ ജനങ്ങളും ലോകമാകെ അപമാനിക്കപ്പെട്ടു. വ്യാജവാർത്തകളുടെ പിന്നിലുള്ള അജൻഡ നാടിന് എതിരെയുളളതാണ്. മാധ്യമങ്ങൾക്കെതിരെ നിയമനടപടി ആലോചിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

pinaray vijayan