മേഘ ഗ്രൂപ്പിന്റെ ജനറൽ മാനേജർ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു; അന്വേഷണം

ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടം. പെരുമ്പാവൂർ ഭജനമഠത്തിനു സമീപമുള്ള മേഘ ആർക്കേഡിനു മുകളിൽനിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു.

author-image
Greeshma Rakesh
New Update
death news

മരിച്ച ലിയോ ജോൺസൺ

പെരുമ്പാവൂർ: പെരുമ്പാവൂരിൽ കെട്ടിടത്തിനു മുകളിൽനിന്നു വീണ് മേഘ ഗ്രൂപ്പ് കമ്പനിയുടെ ജനറൽ മാനേജർ മരിച്ചു. കിഴക്കമ്പലം വിലങ്ങ് ഊരക്കാട് മാളിയേക്കൽ ജോൺസന്റെ മകൻ ലിയോ ജോൺസൺ ആണ് മരിച്ചത്.29 വയസ്സായിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടം. പെരുമ്പാവൂർ ഭജനമഠത്തിനു സമീപമുള്ള മേഘ ആർക്കേഡിനു മുകളിൽനിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു.ലിയോ ഓഫിസിലാണ് താമസിച്ചിരുന്നത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ.സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 



.

kerala news perumbavoor death