കോഴിക്കോട്: 4 വയസ്സുള്ള പെൺകുട്ടിയെ ശസ്ത്രക്രിയ ചെയ്തപ്പോൾ പിഴവു സംഭവിച്ചെന്ന പരാതിയിൽ ഡോ.ബിജോൺ ജോൺസനെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നടപടി. തുടർ നടപടികൾ അന്വേഷണത്തിനു ശേഷം മാത്രമേ സ്വീകരിക്കാനാവൂ എന്നും കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രം അറിയിച്ചു.
കൈയിലെ ആറാം വിരലിന്റെ ശസ്ത്രക്രിയക്ക് എത്തിയ നാലുവയസ്സുകാരിക്കാണ് നാവിൽ ശസ്ത്രക്രിയ നടത്തിയത്. സംഭവത്തിൽ ഡോക്ടർ മാപ്പു പറഞ്ഞിരുന്നു. വിഷയത്തിൽ ആരോഗ്യ - ശിശുസംരക്ഷണ വകുപ്പിന് നേരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. കൂടാതെ, കുട്ടിയുടെ മാതാപിതാക്കൾ ഡോക്ടർക്കെതിരെ കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്.