മാധ്യമങ്ങൾ തന്നെ സ്ത്രീ വിരുദ്ധനായി ചിത്രീകരിച്ചു: സജി ചെറിയാൻ

രഞ്ജിത് വിഷയത്തിൽ തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചു. തന്നെ മാധ്യമങ്ങൾ സ്ത്രീ വിരുദ്ധനായി ചിത്രീകരിച്ചു. മൂന്ന് പെൺമക്കളുടെ പിതാവാണ് താൻ. തന്റെ വീട്ടിൽ ഭാര്യയും അമ്മയുമുണ്ട്.

author-image
Anagha Rajeev
New Update
r
Listen to this article
0.75x 1x 1.5x
00:00 / 00:00

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത് രാജി സന്നദ്ധത അറിയിച്ചതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. രഞ്ജിത് വിളിച്ച് രാജി സന്നദ്ധത അറിയിച്ചെന്ന് മന്ത്രി പറഞ്ഞു. സർക്കാരിന് രാജി ആവശ്യപ്പെടേണ്ടി വന്നില്ല ഇങ്ങോട്ട് വിളിച്ച് രാജി സന്നദ്ധത അറിയിച്ചതായി മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു.

രഞ്ജിത് വിഷയത്തിൽ തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചു. തന്നെ മാധ്യമങ്ങൾ സ്ത്രീ വിരുദ്ധനായി ചിത്രീകരിച്ചു. മൂന്ന് പെൺമക്കളുടെ പിതാവാണ് താൻ. തന്റെ വീട്ടിൽ ഭാര്യയും അമ്മയുമുണ്ട്. സ്ത്രീകൾക്കെതിരെ നടക്കുന്ന ഏത് നീക്കത്തെയും ശക്തമായി എതിർക്കുന്ന ആളാണ് താനെന്നും മന്ത്രി വ്യക്തമാക്കി.

താൻ പറഞ്ഞ കാര്യങ്ങളെ ചാനൽ ചർച്ചയിലിരുന്ന് ചിലർ വളച്ചൊടിച്ചു. സർക്കാർ വേട്ടക്കാർക്കൊപ്പമല്ല. ഇരയ്‌ക്കൊപ്പമാണ്. രഞ്ജിത് കത്ത് അയച്ചാൽ സർക്കാർ രാജി അംഗീകരിക്കും. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും മനസും സ്ത്രീപക്ഷമാണ്. തനിക്ക് ഇപ്പോൾ മാധ്യമങ്ങളോട് സംസാരിക്കാൻ ഭയമാണെന്നും സജി ചെറിയാൻ അറിയിച്ചു.

minister saji cherian