പൊതുജനങ്ങള്‍ക്കും സമൂഹത്തിനും പ്രയോജനപ്പെടുന്നതായിരിക്കണം മാധ്യമ ചര്‍ച്ചകളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പല രാഷ്ട്രീയ സംഭവങ്ങളും ഒരുപാട് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും ആത്യന്തികമായി ഇതിന്റെ ഫലമെന്താണെന്ന് ആലോചിക്കേണ്ട അവസ്ഥയുണ്ട്. ഗ്രാമീണമേഖലയിലെ പ്രശ്‌നങ്ങള്‍ക്കു നമ്മുടെ മാധ്യമങ്ങളില്‍ വളരെ കുറഞ്ഞ പ്രാധാന്യമാണു ലഭിക്കുന്നത്. വലിയ രാഷ്ട്രീയ വിവാദങ്ങള്‍ മൂലം സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ഒരുപാട് വാര്‍ത്തകള്‍ മാറ്റി നിര്‍ത്തപ്പെടുന്നുണ്ട്.സാമൂഹ്യ നീതിയും കാലാവസ്ഥാ മാറ്റവും അടക്കം പുതിയ കാലത്തെ പ്രശ്‌നങ്ങളെ കൂടുതലായി ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കോഴിക്കോട് പ്രസ്‌ക്ലബ് സ്ഥാപക പ്രസിഡന്റും മലയാള മനോരമ മുന്‍ റസിഡന്റ് എഡിറ്ററുമായ പി അരവിന്ദാക്ഷന്റെ പേരിലുള്ള പ്രഥമ മാധ്യമ പുരസ്‌കാരം മാതൃഭൂമി പത്രത്തിലെ സീനിയര്‍ സബ് എഡിറ്റര്‍ രെജി ആര്‍ നായര്‍ക്കു സമര്‍പ്പിക്കുകയായിരുന്നു വി.ഡി.സതീശന്‍. അവയവദാനം കാത്തിരിക്കുന്നവരുടെ അവസ്ഥയെ കുറിച്ചുള്ള പരമ്പരയ്ക്കാണ് രെജി ആര്‍ നായര്‍ക്ക് അവാര്‍ഡ് ലഭിച്ചത്.
ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്റര്‍ ഇന്‍–ലാര്‍ജ് ആര്‍ രാജഗോപാല്‍ അരവിന്ദാക്ഷന്‍ അനുസ്മരണം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.അരവിന്ദാക്ഷന്റെ മകനും മലയാള മനോരമ കോഴിക്കോട് ചീഫ് ഓഫ് ബ്യൂറോയുമായ ജയന്‍ മേനോന്‍, മലയാള മനോരമ മുന്‍ റസിഡന്റ് എഡിറ്റര്‍ കെ.അബൂബക്കര്‍, പ്രസ് ക്ലബ് സെക്രട്ടറി പി.കെ.സജിത്ത്, ജോയിന്റ് സെക്രട്ടറി സയ്യിദ് അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.
മാധ്യമചര്‍ച്ച ജനത്തിന് ഗുണപ്രദമാകണം: വി.ഡി സതീശന്‍
ഗ്രാമീണമേഖലയിലെ പ്രശ്‌നങ്ങള്‍ക്കു നമ്മുടെ മാധ്യമങ്ങളില്‍ വളരെ കുറഞ്ഞ പ്രാധാന്യമാണു ലഭിക്കുന്നത്. വലിയ രാഷ്ട്രീയ വിവാദങ്ങള്‍ മൂലം സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ഒരുപാട് വാര്‍ത്തകള്‍ മാറ്റി നിര്‍ത്തപ്പെടുന്നുണ്ട്.
New Update