ജോയി മരിച്ചതിൽ മേയർക്കെതിരെ മനപ്പൂർവ്വമുള്ള നരഹത്യയ്ക്ക് കേസെടുക്കണം: കെ സുരേന്ദ്രൻ

തിരുവനന്തപുരം നഗരസഭയിൽ വികസന പ്രവർത്തനങ്ങൾക്കായി കോടികളാണ് ചെലവിട്ടത്. എന്നിട്ടും വെള്ളക്കെട്ട് പരിഹരിക്കുന്നതിലും, മാലിന്യ നിർമാർജനത്തിലും നഗരസഭയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചു.

author-image
Anagha Rajeev
New Update
s
Listen to this article
0.75x 1x 1.5x
00:00 / 00:00

പാലക്കാട്: തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ജോയ് മരിച്ച സംഭവത്തിൽ തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നഗരസഭയുടെ കൃത്യവിലോപവും കെടുകാര്യസ്ഥതയുമാണ് അപകടമുണ്ടാക്കിയതെന്നും മേയർക്കെതിരെ മനപ്പൂർവ്വമുള്ള നരഹത്യയ്ക്ക് കേസെടുത്ത് നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരം നഗരസഭയിൽ വികസന പ്രവർത്തനങ്ങൾക്കായി കോടികളാണ് ചെലവിട്ടത്. എന്നിട്ടും വെള്ളക്കെട്ട് പരിഹരിക്കുന്നതിലും, മാലിന്യ നിർമാർജനത്തിലും നഗരസഭയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചു. നഗരസഭ റെയിൽവേയെ കുറ്റപ്പെടുത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ലാഭം ഉണ്ടാക്കാൻ വേണ്ടി ഇവന്റ് മാനേജ്‌മെന്റ് പരിപാടി നടത്താൻ മാത്രമാണ് നഗരസഭയ്ക്ക് താൽപര്യം. തിരുവനന്തപുരം മേയർ ധിക്കാരവും കഴിവുകേടും നിറഞ്ഞ ആളാണ്. സർക്കാർ ഒരു കോടി രൂപ ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം. റെയിൽവേയും സഹായിക്കണമെന്നാണ് ബിജെപി നിലപാടെന്നും സുരേന്ദ്രൻ പ്രതികരിച്ചു.

k surendran