മാസപ്പടി കേസ്:സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് കോടതി

കേസിൽ കൂടുതൽ വ്യക്തത വരുത്താനാണ് കോടതി സർക്കാരിനോട് കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടത്

author-image
Rajesh T L
Updated On
New Update
veena

പിണറായി വിജയൻ, വീണ വിജയൻ

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും എതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ സർക്കാരിനോട് കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി. സർക്കാർ നിയന്ത്രണത്തിലുള്ള കെആർഇഎംഎലും ശശിധരൻ കർത്തയുടെ കമ്പനിയായ സിഎംആർഎലും തമ്മിലുള്ള ബന്ധം, കമ്പനികളുടെ രൂപീകരണം സംബന്ധിച്ച കാര്യങ്ങൾ,തുടങ്ങിയവയിൽ കൂടുതൽ വ്യക്തത വരുത്താനാണ് കോടതി ആവശ്യപ്പെട്ടത്. കേസിൽ നേരത്തേ വാദം പൂർത്തിയായിരുന്നു.

വിധിപ്പകർപ്പ് തയാറാക്കുന്നത് പൂർത്തിയാകാത്തതിനാലാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റി വെച്ചത് . സർക്കാർ വിശദീകരണം കോടതി പരിശോധിച്ചശേഷം വിധിയുണ്ടാകും.  മാസപ്പടിക്കേസിൽ മാത്യു കുഴൽ നാടൻ എംഎൽഎയാണ് കോടതിയിൽ ഹർജി നൽകിയത്. ധാതുമണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്ക് അനുമതി നൽകിയതിനു പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് പണം ലഭിച്ചു എന്നാണ് ഹർജിയിലെ ആരോപണം. മുഖ്യമന്ത്രിയും മകളും അടക്കം 7 പേരാണ് കേസിലെ എതിർകക്ഷികൾ. വിജിലൻസ് അന്വേഷണം വേണം എന്നായിരുന്നു മാത്യു കുഴൽനാടൻ ആദ്യം ആവശ്യപ്പെട്ടിരുന്നത് . പിന്നീട് കോടതി നേരിട്ട് അന്വേഷിക്കണമെന്ന് നിലപാട് മാറ്റുകയായിരുന്നു.

mathew kuzhalnadan veena vijayan pianarayi vijayan