മാസപ്പടി കേസ്: 3 സിഎംആർഎൽ ജീവനക്കാരുടെ ചോദ്യം ചെയ്യൽ തുടർന്ന് ഇ.ഡി,വീണയെ വിളിച്ചു വരുത്താൻ നീക്കം

അതെസമയം സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്ത തിങ്കളാഴ്ച ഹാജരായിരുന്നില്ല. ആരോഗ്യ  പ്രശ്നങ്ങൾ അറിയിച്ച് മറുപടി നൽകിയെന്നാണ് വിവരം.

author-image
Greeshma Rakesh
Updated On
New Update
masappadi-case

masappadi case ed questioned 3 cmrl employees

Listen to this article
0.75x 1x 1.5x
00:00 / 00:00

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ കൊച്ചിയിലെ സിഎംആർഎൽ ഉദ്യോഗസ്ഥരെ എൻഫോഴ്സ് ഡയറക്ടറേറ്റ്(ഇ.ഡി) ചോദ്യം ചെയ്യുന്നത് തുടരുന്നു. കമ്പനി സിഎഫ്ഒ സുരേഷ് കുമാർ, സീനിയർ മാനേജർ ചന്ദ്രശേഖരൻ, സിസ്റ്റംസ് ചുമതലയുള്ള അഞ്ചു എന്നിവരെയാണ് തിങ്കളാഴ്ച കൊച്ചിയിലെ ഇഡി  ഓഫീസിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.

രാവിലെ പത്ത് മണിയോടെ ഹാജരായ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ ഉച്ചയോടെയാണ് തുടങ്ങിയത്. ചോദ്യം ചെയ്യൽ പൂർത്തിയാക്കി രാത്രിയ‍ോടെ ഇവരെ വിട്ടയക്കുമെന്ന് കരുതിയിരുന്നതെങ്കിലും അതുണ്ടായിട്ടില്ല. രാത്രി വൈകിയും പുലർച്ചയും ചോദ്യം ചെയ്യൽ തുടരുകയാണെന്നാണ് വിവരം.

അതെസമയം സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്ത തിങ്കളാഴ്ച ഹാജരായിരുന്നില്ല. ആരോഗ്യ  പ്രശ്നങ്ങൾ അറിയിച്ച് മറുപടി നൽകിയെന്നാണ് വിവരം. എക്സാലോജിക് കമ്പനി മുഖ്യമന്ത്രിയുടെ മകൾ  വീണ വിജയനും ഇല്ലാത്ത സേവനത്തിന്റെ പേരിൽ  ഒരു കോടി 72 ലക്ഷം രൂപ സിഎംആർഎൽ നൽകിയത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോയെന്നാണ് ഇ‍ഡി അന്വേഷിക്കുന്നത്.

സിഎംആർഎല്ലിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാവും ഈ കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരെ ഇഡി ചോദ്യം ചെയ്യുക. മുഖ്യമന്ത്രിയുടെ മകൾ അടക്കമുളളവരെക്കൂടി വിളിച്ചുവരുത്താനുളള നീക്കത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസി.

veena vijayan Enforcement directrorate masappadi case CMRL