മാസപ്പടി കേസില്‍ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ എസ്എഫ്‌ഐഒക്ക് പത്ത് ദിവസം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. ഹര്‍ജി ഡിസംബര്‍ നാലിന് പരിഗണിക്കാന്‍ മാറ്റി.
കേസില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് വേഗത്തിലാക്കണമെന്നും തീര്‍പ്പുണ്ടാകുന്നത് വരെ എസ്എഫ്‌ഐഒയെ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുവദിക്കരുതെന്നും സിഎംആര്‍എല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമപ്രകാരമല്ലാത്ത കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും രേഖകള്‍ കൈമാറാന്‍ ആകില്ലെന്നും സി എം ആര്‍ എല്‍ കോടതിയെ അറിയിച്ചു. അന്വേഷണവുമായി മുന്നോട്ടുപോകാന്‍ എസ് എഫ് ഐ ഒക്ക് ഡല്‍ഹി ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. സി എം ആര്‍ എല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെയും ഇടപാടുമായി ബന്ധപ്പെട്ട് വീണ വിജയന്‍ ഉള്‍പ്പെടെയുള്ളവരുടെയും മൊഴി എസ് എഫ്‌ഐ ഒ രേഖപ്പെടുത്തിയിരുന്നു.