നടിയുടെ ലൈം​ഗിക പീഡന പരാതി; മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ഐപിസി 376(1) ബലാത്സം​ഗം, 354- സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോ​ഗം, 452- അതിക്രമിച്ച് കടക്കൽ, 509- സ്ത്രീത്വത്തെ അപമാനിക്കുന്ന അം​ഗവിക്ഷേപം, വാക്കുകൾ എന്നീ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയത്

author-image
Greeshma Rakesh
New Update
mukesh against allegation

marad police case against mukesh mla on actress sexual abuse case

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: നടിയുടെ ലൈം​ഗിക പീഡന പരാതിയിൽ നടനും സിപിഎം എംഎൽഎയുമായ മുകേഷിനെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊച്ചി മരട് പൊലീസാണ് കേസെടുത്തത്. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്.

ഐപിസി 376(1) ബലാത്സം​ഗം, 354- സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോ​ഗം, 452- അതിക്രമിച്ച് കടക്കൽ, 509- സ്ത്രീത്വത്തെ അപമാനിക്കുന്ന അം​ഗവിക്ഷേപം, വാക്കുകൾ എന്നീ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയത്.ഇതിനിടെ മുകേഷ് എംഎൽഎ സ്ഥാനം രാജി വയ്‌ക്കണമെന്ന് പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായം ഉയരുകയാണ്. രാജി വെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ പറഞ്ഞിരുന്നു. മുകേഷ് സ്വയം മാറി നിന്നില്ലെങ്കിൽ മാറ്റി നിർത്തി അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

മുകേഷിന് പുറമേ ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, കോൺഗ്രസ് നേതാവ് അഡ്വ.വി.എസ്.ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടർ വിച്ചു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിൽ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്ർറോൺമെൻറ് പൊലീസാണ് കേസ് രജിസ്റ്റ‍ർ ചെയ്തത്. മറ്റുളളവ‍ർക്കെതിരെ കൊച്ചിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുളളത്. 

 

 

mukesh sexual abuse case Marad Police