കമ്പമലയിൽ പൊലീസും – മാവോയിസ്റ്റും തമ്മിൽ ഏറ്റുമുട്ടി; 9 റൗണ്ട് വെടിശബ്ദം കേട്ടതായി പ്രദേശവാസികൾ

സി.പി. മൊയ്തീൻറെ നേതൃത്വത്തിൽ കമ്പമലയിൽ  നാലു മാവോയിസ്റ്റുകൾ എത്തിയിരുന്നു. അതിനു പിന്നാലെ തണ്ടർബോൾട്ട് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി.

author-image
Vishnupriya
New Update
terrorism

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

തലപ്പുഴ: വയനാട് തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഒൻപത് റൗണ്ട് വെടിശബ്ദം കേട്ടതായി തോട്ടം തൊഴിലാളികൾ പറഞ്ഞു. തേൻപാറ്, ആനക്കുന്ന് ഭാഗത്താണ് വെടിവയ്പ്പുണ്ടായത്. ഇന്നു രാവിലെ പത്തരയോടെയാണ് സംഭവം. ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് വിവരം.

സി.പി. മൊയ്തീൻറെ നേതൃത്വത്തിൽ കമ്പമലയിൽ  നാലു മാവോയിസ്റ്റുകൾ എത്തിയിരുന്നു. അതിനു പിന്നാലെ തണ്ടർബോൾട്ട് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി.കമ്പമലയോട് ചേർന്നുള്ള വനത്തിൽ സംഘം തങ്ങുന്നതായി ലഭിച്ച വിവരം നടത്തിയ തെരച്ചിലിനിടെയാണ് വെടിവയ്പ്പുണ്ടായതെന്നാണ് സൂചന.

കഴിഞ്ഞ ബുധനാഴ്ച മാവോയിസ്റ്റ് സംഘം എത്തി തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് കമ്പമല നിവാസികളോടെ ആവശ്യപ്പെട്ടിരുന്നു.  ശ്രീലങ്കൻ അഭയാർഥികളെ പുനരധിവസിപ്പിച്ച കമ്പമലയിലെ ദുരിതങ്ങൾ ഉന്നയിച്ചു മാവോയിസ്റ്റുകൾ വനം വികസന കോർപറേഷൻ ഡിവിഷൻ ഓഫിസ് പട്ടാപ്പകൽ ആക്രമിച്ചിരുന്നു. തുടർന്നും പലവട്ടം സി.പി. മൊയ്തീൻറെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സായുധ സംഘം കമ്പമലയിൽ എത്തിയിരുന്നു. പൊലീസ് ഹെലികോപ്റ്റർ വരെ എത്തിച്ച് തിരച്ചിൽ നടത്തിയിട്ടും മാവോയിസ്റ്റുകളെ കണ്ടെത്താനായിരുന്നില്ല.

maoist attack wayanadu kambamala