മനു തോമസ് വിഷയത്തിൽ പ്രതികരിക്കാതെ എം.വി ഗോവിന്ദൻ

'അതെല്ലാം അവിടെ ജില്ലാ കമ്മറ്റിയോട് ചോദിച്ചാൽ മതിയെന്നായിരുന്നു മറുപടി. ഏതോ ഒരു ജില്ലാ കമ്മറ്റി അം​ഗവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സംസ്ഥാന കമ്മറ്റിയുടെ ഭാ​ഗത്തുനിന്ന് എന്ത് പ്രതികരിക്കാനാണ്.

author-image
Anagha Rajeev
New Update
MV Govindan
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: കരുവന്നൂർ കള്ളപ്പണ ഇടപാടുകേസിൽ സിപിഎമ്മിനെ പ്രതിയാക്കിയത് രാഷട്രീയപ്രേരിതമെന്ന് സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. ഇഡി സിപിഎമ്മിനെ വേട്ടയാടുന്നുവെന്നും നടപടി തോന്ന്യാസമാണെന്നും അദ്ദേഹം പറഞ്ഞു. 

കണ്ണൂർ ജില്ലാ കമ്മറ്റിയിൽ നിന്ന് പുറത്താക്കപ്പെട്ട മനു തോമസിനെ കുറിച്ചുള്ള ചോദ്യത്തോട് കൃത്യമായി പ്രതികരിക്കാൻ ​ഗോവിന്ദൻ തയ്യാറായില്ല. 'അതെല്ലാം അവിടെ ജില്ലാ കമ്മറ്റിയോട് ചോദിച്ചാൽ മതിയെന്നായിരുന്നു മറുപടി. ഏതോ ഒരു ജില്ലാ കമ്മറ്റി അം​ഗവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സംസ്ഥാന കമ്മറ്റിയുടെ ഭാ​ഗത്തുനിന്ന് എന്ത് പ്രതികരിക്കാനാണ്. മാധ്യമങ്ങൾ ഉണ്ടാക്കുന്ന വാർത്താണിതെല്ലാം. അതിൽ ഇടപെടാൻ‌ ഒരുതരത്തിലും തയ്യാറല്ല. അവിടെ ജില്ലാ സെക്രട്ടറി എംവി ജയരാജനെ വിളിച്ചാൽ മതി' എന്നായിരുന്നു പ്രതികരണം.

mv govidhan manu thomas