കഴക്കൂട്ടത്ത് കാറിനുളളില്‍ മൃതദേഹം; മൂന്നു ദിവസം പഴക്കം

മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. കാറില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് പൊലീസിനെ അറിയിച്ചു. തുമ്പ പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തി.

author-image
Rajesh T L
New Update
dead body inside car

 

തിരുവനന്തപുരം: കഴക്കൂട്ടത്ത് കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി. കുളത്തൂരില്‍ വലിയ വേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്ററിനെയാണ് (48) മരിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ സര്‍വീസ് റോഡില്‍ പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു.

മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. കാറില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് പൊലീസിനെ അറിയിച്ചു. തുമ്പ പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തി.

ഞായറാഴ്ച മുതല്‍ ജോസഫ് പീറ്ററിനെ കാണാനില്ലായിരുന്നു. 

 

 

 

 

Thiruvananthapuram police death