ചെക്ക് ഡാം തുറന്നുവിടാൻ ശ്രമം: പലകകൾക്കിടയിൽ കൈകുടുങ്ങി മധ്യവയസ്‌കൻ മരിച്ചു

പഞ്ചായത്തിന്റെ അനുമതിയോടെ ഇന്ന് ഇവര്‍ തന്നെ പലകകള്‍ മാറ്റാൻ ശ്രമിക്കുന്നനിടെയായിരുന്നു അപകടം.

author-image
Vishnupriya
New Update
raju

രാജു

Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: പാലായില്‍ ചെക്ക് ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ പലകകള്‍ക്ക് ഇടയില്‍ കൈ കുടുങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം. കരൂര്‍ സ്വദേശി ഉറുമ്പില്‍ രാജു (53) ആണ് മരിച്ചത്. പയപ്പാര്‍ അമ്പലത്തിന് സമീപം കവറുമുണ്ടയില്‍ ചെക്ക് ഡാംതുറന്നുവിടാനുള്ള ശ്രമത്തിനിടെയായിരുന്നുഅപകടം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. വെള്ളത്തില്‍ മുങ്ങി, പലകകള്‍ക്കിടയില്‍ കയര്‍ കുരുക്കാനുള്ള ശ്രമത്തിനിടെ കൈ കുടുങ്ങിയതിനെ തുടര്‍ന്നാണ് രാജു മുങ്ങിമരിച്ചത്.

മൂന്നു കുടുംബങ്ങളാണ് ചെക്ക് ഡാമിന്റെ മറുകരയില്‍  താമസിക്കുന്നത്. പ്രധാന ജങ്ഷനിലേക്കെത്താന്‍ ഇവര്‍ ചെക്ക്ഡാമിന് മുകളിലൂടെയാണ് സഞ്ചരിക്കേണ്ടത്. ഇത്തവണ മഴ ശക്തി പ്രാപിക്കും മുന്‍പേ, വെള്ളം തടഞ്ഞുനിര്‍ത്തുന്ന പലകകള്‍ മാറ്റണമെന്ന് കുടുംബങ്ങള്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നു. എങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് പഞ്ചായത്തിന്റെ അനുമതിയോടെ ഇന്ന് ഇവര്‍ തന്നെ പലകകള്‍ മാറ്റാൻ ശ്രമിക്കുന്നനിടെയായിരുന്നു അപകടം.

check dam